പള്ളൂർ : പള്ളൂർ കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യൂക്കേഷൻ& ടെക്നോളജിയുടെ ആഭിമുഖ്യത്തിൽ സൈബർ സെക്യൂരിറ്റി & എത്തിക്കൽ ഹാക്കിംഗ് എന്ന വിഷയത്തിൽ ഏപ്രിൽ 29, 30 തിയതികളിൽ രണ്ട് ദിവസത്തെ വർക്ക് ഷോപ്പ് നടത്തി. ടെക്ക് ബൈ ഹാർട്ട് എന്ന ഐടി കമ്പനിയിലെ സെക്യൂരിറ്റി അനലിസ്റ്റുകളുടെ നേതൃത്വത്തിലായിരുന്നു രണ്ട് ദിവസത്തെ വർക്ക്ഷോപ്പ് നടന്നത്. എം സി സി എച്ച്&ടി കോളേജ് പ്രിൻസിപ്പാൾ ഡോ. സി.ജി ലക്ഷ്മി ദേവിയുടെ അധ്യക്ഷതയിൽ എം.സി.സി ഐ ടി പ്രസിഡൻ്റ് ശ്രീ സജിത്ത് നാരായണൻ ഉദ്ഘാടനം നിർവഹിച്ചു. ബി.സി.എ ഡിപ്പാർട്ട്മെൻ്റ് മേധാവി ശ്രീമതി അനഘ അച്ചുതൻ സ്വാഗത പ്രഭാഷണം നടത്തി. ഡോ. കെ.വി ദീപ്തി ആംശസകളർപ്പിച്ച പരിപാടിയിൽ സ്റ്റുഡൻ്റ് റപ്രസൻ്ററ്റീവ് ഫഹീം സമീർ നന്ദി പറഞ്ഞു
Sign in
Sign in
Recover your password.
A password will be e-mailed to you.