പാനൂർ : പാനൂർ ഹൈസ്കൂളിലെ 1984 എസ് എസ് എൽ സി ബാച്ചിലെ ചങ്ങാതിക്കൂട്ടം കുടുംബ സംഗമം മെയ് 3 ന് വെള്ളിയാഴ്ച നടക്കും. പാനൂർ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ കെ.പി.മോഹനൻ എം എൽ എ സംഗമം ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി കൺവീനർ എ.പി.പ്രഭാകരൻ അദ്ധ്യക്ഷനാവുന്ന ചടങ്ങിൽ എ.യതീന്ദ്രൻ മുഖ്യഭാഷണം നടത്തും. പാനൂർ നഗരസഭ ചെയർമാൻ വി. നാസർ മാസ്റ്റർ സ്മരണിക പ്രകാശനം നിർവ്വഹിക്കും. ഗുരുനാഥൻമാർക്കുള്ള ആദരസമർപ്പണം മുനിസിപ്പൽ മെമ്പർ പി.കെ. പ്രവീൺ കുമാർ നടത്തും. കലാകായിക പരിപാടികൾ, ഗാനമേള , നൃത്തനൃത്യങ്ങൾ, മിമിക്സ് പരേഡ് തുടങ്ങിയ പരിപാടികളും സംഗമത്തോടനുബന്ധിച്ച് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ
കെ.പി. പ്രഭാകരൻ , ടി.വി. രഞ്ജിത്ത് , എം.അഷ്റഫ് , ബേബി ഷീജ , പി.പി.പദ്മജ ,
മുഹമ്മദ് പുത്തൂർ, അഷ്റഫ് ആപ്പി എന്നിവർ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.