മാഹി: കോഴിക്കോട്- കണ്ണൂർ ദേശീയപാതയിലെ മാഹിപാലം അറ്റകുറ്റപ്പണിയുടെ ഭാഗമായി 12 ദിവസത്തേക്കായി ഇന്നുമുതൽ പാലം അടച്ചിട്ടു. മേയ് 10 വരെ ഇതുവഴിയുള്ള ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. പാലം പൂർണ്ണമായും അടയ്ക്കും. കാൽനടയാത്രക്കാർക്ക് സഞ്ചരിക്കുവാനുള്ള സൗകര്യമുണ്ട്. റോഡിലെ ടാറിംഗ് ഇളക്കുവാനുള്ള ജോലി ആരംഭിച്ചു.
എക്സ്പൻഷൻ റാഡുകളിലെ വിളളലുകൾ വെൽഡിങ് ചെയ്തു യോജിപ്പിക്കാനുള്ള ജോലിയും നടക്കും. വടകര ഭാഗത്ത് നിന്നും തലശ്ശേരി ഭാഗത്ത് പോവുന്ന ബസുകൾ മാഹി കെ ടി സി ജംഗ്ഷനിൽ ആളെ ഇറക്കി തിരികെ പോവും. തലശ്ശേരി ഭാഗത്ത് നിന്നും വരുന്ന ബസുകൾ മാഹിപ്പാലം ജംഗ്ഷനിൽ നിന്നും തിരിച്ചു പോവും. ദീർഘദൂര ബസുകൾ ബൈപ്പാസ് റോഡ് വഴി തിരഞ്ഞെടുക്കും മറ്റു വാഹനങ്ങൾ കുഞ്ഞിപ്പള്ളിയിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് മോന്താൽപാലംവഴിയും, തലശ്ശേരിയിൽനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ചൊക്ലി-മേക്കുന്ന്- മോന്താൽപാലം വഴിയോ മാഹിപ്പാലത്തിന്റെ അടുത്തുനിന്ന് ഇടത്തോട്ട് തിരിഞ്ഞ് പെരിങ്ങാടി വഴി മോന്താൽപാലം വഴിയോ പോവേണ്ടതാണ്. കൊടുവള്ളി മുതൽ മാഹി പാലം വരെയുള്ള താറിങ് ഇന്ന് രാത്രി മുതൽ തുടങ്ങും.കെ കെ ബിൽഡർസ് ആണ് ജോലി ഏറ്റെടുത് നടത്തുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.