Latest News From Kannur

മാഹിയിലെ വ്യാപാര ബന്ദ് പിൻവലിച്ചു

0

മാഹി:  ഈ മാസം 16 ന് നടത്താനിരുന്ന വ്യാപാര ബന്ദു൦ ധർണ്ണയും പിൻവലിച്ചു. മാഹി റീജിയണൽ അഡ്മിനിസ്ട്രറ്റർ നടത്തിയ യോഗത്തിൽ വ്യാപാര ബന്ദിൻ്റെ പാശ്ചാത്തലത്തെ കുറിച്ച് ചർച്ചചെയ്യുകയും, ലോകസഭാ തിരഞ്ഞെടുപ്പിന്ശേഷം പുതിയ കമ്മീഷണറെ നിയമിക്കാമെന്നും വ്യാപാരികൾക്ക് നൽകേണ്ട ലൈസൻസുകൾ ഉടൻ നൽകാമെന്നും . വ്യാപാരികളിൽ നിന്നും ഈടാക്കുന്ന ഭാരിച്ച യൂസർഫീയുടെ കാര്യങ്ങളും മറ്റു വ്യാപാരികളുടെ പ്രശ്നങ്ങളും തിരഞ്ഞെടുപ്പിന് ശേഷം എം . എൽ. എ യുടെ സാന്നിദ്ധ്യത്തിൽ ചർച്ച ചെയ്തു പരിഹരിക്കാമെന്നും ഉറപ്പു നൽകി . യോഗത്തിൽ ഏകോപനസമിതി ചേയർമാൻ കെ.കെ. അനിൽകുമാർ, ജനറൽസെക്രട്ടറി ഷാജുകാനം ഡെപ്യൂട്ടി തഹസിൽദാർ മനോജ് വളവിൽ, മുൻസി പാലിറ്റി അധികൃതർ RA.സുപ്രണ്ട് പ്രവീൺകുമാർ പി , പ്രശാന്ത് പി എന്നിവരും പങ്കെടുത്തു.

Leave A Reply

Your email address will not be published.