മാഹി : കേരളാ റിപ്പോർട്ടേർസ് ആന്റ് മീഡിയ പേർസൺസ് (KRMU) മാഹി – തലശേരി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാദ്ധ്യമപ്രവർത്തകരുടെ കൂട്ടായ്മയും റംസാൻ – വിഷു കിറ്റ് വിതരണവും നടത്തി. പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫറും പ്രഭാഷകനുമായ അസീസ് മാഹി യോഗം ഉദ്ഘാടനം ചെയ്ത് കിറ്റ് വിതരണത്തിന് തുടക്കം കുറച്ചു.
കെ.ആർ.എം.യു മാഹി – തലശ്ശേരി മേഖല പ്രസിഡണ്ട് എൻ. വി.അജയകുമാർ അദ്ധ്യക്ഷനായ യോഗത്തിൽ മുൻ കൗൺസിലർ പള്ള്യൻ പ്രമോദ് , മാദ്ധ്യമ പ്രവർത്തകനും എംഎംസി ഡയരക്ടറുമായ സോമൻ പന്തക്കൽ , സിനിമാ പിന്നണി ഗായകൻ മുസ്തഫ മാസ്റ്റർ, റോമി, തുടങ്ങിയവർ പ്രസംഗിച്ചു. കാർത്തു വിജയ് സ്വാഗതവും നിർമ്മൽ മയ്യഴി നന്ദിയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post