Latest News From Kannur

പാലയാട് എൽ.പി സ്കൂളിലെ അദ്ധ്യാപിക സുസ്മിത എസിൻ്റെ ഗവേഷണാത്മക പ്രവർത്തനം സംയുക്ത ഡയറി സംസ്ഥാനത്തെ മുഴുവൻ ഒന്നാം ക്ലാസിലും സൂപ്പർ ഹിറ്റ്

0

പാലയാട്: ദൈനംദിന അനുഭവങ്ങൾ കുട്ടികൾ പെൻസിൽ കൊണ്ട് ഡയറിയിൽ എഴുതുന്നു. അവർക്കറിയാത്ത അക്ഷരങ്ങളും ചിഹ്‌നങ്ങളുമൊക്കെ രക്ഷിതാക്കൾ പേന കൊണ്ടെഴുതി പൂരിപ്പിക്കുന്നു. രക്ഷിതാക്കൾക്ക് പറ്റാത്തതുണ്ടെങ്കിൽ പിറ്റെ ദിവസം ടീച്ചർ സഹായിക്കുന്നു. അങ്ങനെ സ്വകാര്യ ഡയറി സംയുക്ത ഡയറിയായി അക്ഷര /ഭാഷാപഠനം രസകരമായി നടക്കുന്നു. സുസ്മിത തുടങ്ങിവെച്ചത് കേരളം ഏറ്റെടുക്കുകയായിരുന്നു. സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും അവധിക്കാല അദ്ധ്യാപക പരിശീലനത്തിലൂടെ സംയുക്ത ഡയറി സംസ്ഥാനത്താകെ ഈ വർഷം നടപ്പാക്കിയിരുന്നു . ഇതെത്ര മാത്രം വലിയ വിജയമായി എന്ന് തെളിയിക്കുന്നതായിരുന്നു കോഴിക്കോട്ട് നടന്ന ” ഒന്നാന്തരം ഒന്ന് ” എന്ന പരിപാടി. നൂറിലധികം സ്കൂളിൽ നിന്നുള്ള അധ്യാപകരാണ് അവരുടെ കുട്ടികളുടെ ഡയറിയുമായി പരിപാടിക്കെത്തിയത്. തുടക്കമാസങ്ങളിൽ പെൻസിലെഴുത്തുകൾ കുറവും പേനയെഴുത്തുകൾ കൂടുതലുമായിരുന്നെങ്കിൽ അധ്യയന വർഷം അവസാനമാവുമ്പോഴേക്കും അത് നേർവിപരീതമായി മാറുന്നതിൻ്റെ നേർക്കാഴ്ചകളായിരുന്നു എല്ലാ ഡയറികളും. 25 ഓളം ഒന്നാം ക്ലാസുകാരും വന്നിരുന്നു തത്സമയ പെർമോഫൻസ് കാഴ്ചവെക്കാൻ !!
സുസ്മിത ടീച്ചർ

Leave A Reply

Your email address will not be published.