തലശ്ശേരി: തിങ്കളാഴ്ച ഉദ്ഘാടനം ചെയ്ത തലശ്ശേരി -മാഹി ബൈപ്പാസിലെ പാലത്തിന് മുകളിൽനിന്ന് വീണ് വിദ്യാർഥി മരിച്ചു. തോട്ടുമ്മൽ സഹകരണ ബാങ്കിനു സമീപം ജന്ന ത്ത് വീട്ടിൽ മുഹമ്മദ് നിദാൽ (18) ആണ് മരിച്ചത്. തലശ്ശേരി സെയ്ൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു (ഹ്യുമാനിറ്റിസ്) വിദ്യാർഥിയാണ്. തിങ്കളാഴ്ച രാത്രി എട്ടോ ടെയാണ് സംഭവം. ഉദ്ഘാടനം കഴിഞ്ഞ തലശ്ശേരി -മാഹി ബൈപ്പാസ് കൂട്ടുകാർ ക്കൊപ്പം സന്ദർശിക്കാനെത്തിയതായിരുന്നു മുഹമ്മദ് നിദാൽ. നിട്ടുരിൽനിന്ന് മുഴപ്പിലങ്ങാട് ഭാഗത്തേക്ക് പോകും വഴി 200 മീറ്ററിനിടയിലാണ് അപകടം. ഇരുപാലങ്ങൾ ക്കിടയിലുള്ള വിടവ് ചാടിക്കടക്കാൻ ശ്രമിക്കുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു.വിവരമറിഞ്ഞെത്തിയ നാട്ടുകാർ നിദാലിനെ തലശ്ശേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹം തലശ്ശേരി ജന റൽ ആശുപത്രി മോർച്ചറിയിൽ. നജീബിന്റെയും നൗഷിനയുടെയും മകനാണ്. സഹോദരി: നിദ.
Sign in
Sign in
Recover your password.
A password will be e-mailed to you.