Latest News From Kannur

പെൻഷനും ശമ്പളവും കൊടുക്കാൻ കഴിയാത്ത സർക്കാർ അഡ്വ.പി.എം നിയാസ്

0

പാനൂർ: പെൻഷനും ശമ്പളവും കൊടുക്കാൻ കഴിയാത്തവിദം കേരളത്തെ എത്തിച്ചിരി ക്കുകയാണ് പിണറായി സർക്കാർ എന്ന് കെ.പി സി സി ജനറൽ സിക്രട്ടറി അഡ്വ പി എം നിയാസ്. കടവത്തൂരിൽ പുതുതായി പണിത മഹാത്മ മന്ദിരത്തിൻ്റെ ഉദ്ഘാടനത്തിൻ്റെ ഭാഗമായി നടത്തിയ സാംസ്കാരിക സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻ്റ് സജീവൻ ഇടവന അധ്യക്ഷത വഹിച്ചു. കെ.പി .സി സി അംഗം വി സുരേന്ദ്രൻ മാസ്റ്റർ, ഡി.സിസി ജനറൽ സിക്രട്ടറി കെ.പി സാജു, വി.പി കുമാരൻ മാസ്റ്റർ, പഞ്ചായത്ത് പ്രസിഡൻറ് വി.കെ തങ്കമണി, എം.പി ഉത്തമൻ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്
കെ.സി ബിന്ദു, പി കൃഷ്ണൻ മാസ്റ്റർ, മല്ലിക നാരായണൻ, ടി സായന്ത് , വിജേഷ് കെ എന്നിവർ പ്രസംഗിച്ചു. മേഖലയിലെ മുതിർന്ന കോൺഗ്രറ് പ്രവർത്തകരെ വേദിയിൽ വെച്ച് ആദരിച്ചു. തുടർന്ന് കലാ പരിപാടികൾ അരങ്ങേറി.

Leave A Reply

Your email address will not be published.