Latest News From Kannur

ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ് ഭൂരിഭാഗം റോഡപകടങ്ങൾക്കും കാരണം : പി വി പ്രസാദ്.

0

മാഹി : ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ് ഇന്ന് നാട്ടിൽ നടക്കുന്ന ഭൂരിഭാഗം റോഡപകടങ്ങൾക്കും കാരണമെന്ന് മാഹി പോലീസ് ട്രാഫിക്ക് വിഭാഗം അസിസ്റ്റൻ്റ് സബ്ബ് ഇൻസ്പെക്ടർ പി വി പ്രസാദ്. ഗവൺമെൻ്റ് മിഡിൽ സ്കൂൾ അവറോത്ത് സാമൂഹിക ശാസ്ത്ര ക്ലബ് സംഘടിപ്പിച്ച ഗതാഗത നിയമബോധവത്ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാന അദ്ധ്യാപിക പി സീതാലക്ഷ്മി അധ്യക്ഷത വഹിച്ചു. ദൃശ്യ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സിവിൽ പോലീസ് ഓഫീസർമാരായ വി. ദിലീപ്, അഞ്ജന പവിത്രൻ തുടങ്ങിയവർ വിദ്യാർത്ഥികളിലും മുതിർന്നവരിലും റോഡ് സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ട്രാഫിക് നിയമങ്ങൾ പാലിച്ച് റോഡിൽ സുരക്ഷിതരാവാൻ ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി ക്ലാസുകൾ നിയന്ത്രിച്ചു.
ടി വി ജമുനബായ്, ബിജുഷ ഷൈജു എന്നിവർ സംസാരിച്ചു.ആർട്ടിസ്റ്റ് ടി എം സജീവൻ,ജയിംസ് സി ജോസഫ്, നിഖിത ഫെർണ്ണാണ്ടസ് എന്നിവർ നേതൃത്വം നൽകി

Leave A Reply

Your email address will not be published.