പാനൂർ : പന്ന്യന്നൂർ ജുമാ മസ്ജിദ് പുനർ നിർമാണം പൂർത്തീകരിച്ച് ആരാധനാക്കായി തുറക്കുന്നു. മാർച്ച് 5 മുതൽ 9 വരെ വിവിധ പരിപാടികളോടെയാണ് പള്ളി ആരാധനക്കായ് തുറക്കുന്നത്.മഹല്ല് സംഗമം,
ഉമറ സംഗമം, പ്രവാസി സംഗമം, സാംസ്‌കാരിക സദസ്സ്, പ്രഭാഷണം, അന്നദാനം
തുടങ്ങി വിവിധ പരിപാടികളാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തുന്നത്.
.മാർച്ച് 7 ന് വ്യാഴാഴ്ച പാണക്കാട്സയ്യിദ് മുനവ്വറലി ഷിഹാബ് തങ്ങൾ ഉദ്ഘാടനം നിർവ്വഹിക്കും.
പട്ടുവം കെ. പി. അബൂബക്കർ മുസ്‌ലിയാർ ഉൽബോധനവും, കൊയ്യോട് ഉമർ മുസ്‌ലിയാർ പ്രാർത്ഥനയും നടത്തും. എട്ടിനു വൈകുന്നേരം 7 ന് നടക്കുന്ന സാംസ്‌കാരിക സദസ്സ് സ്പീക്കർ അഡ്വ. എൻ ഷംസീർ ഉദ്ഘാടനം ചെയ്യും .
കെ മുരളീധരൻ എം പി മുഖ്യാതിഥിയായി പങ്കെടുക്കുന്ന സദസ്സിൽ കെ പി മോഹനൻ എം എൽ എ , നഗരസഭ ചെയർമാൻ വി.നാസർമാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ, എന്നിവരുൾപ്പെടെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും സമാപന ദിവസം അഡ്വ. ഓണമ്പള്ളി മുഹമ്മദ് ഫൈസി പ്രഭാഷണം നടത്തും. എൻ കുഞ്ഞിമൂസ ഹാജി
ടി കെ യൂസുഫ് ഹാജി, ടി കുഞ്ഞമ്മദ് മാസ്റ്റർ,
അബ്ദു ലത്തീഫ് ഹാജി, കെ ടി സമീർ ,എ മുസ്തഫ, കെ ബി റഫീഖ് , എം കെ റഫിക്,
എൻ ശംസുദ്ധീൻ, തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post