തലശ്ശേരി :മലയാളി മാസ്റ്റേർസ് അത്ലറ്റിക് അസോസിയേഷൻ കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സ്നേഹാദര സംഗമം മാർച്ച് 3 ന് ഞായറാഴ്ച വൈകീട്ട് 3 മണിക്ക് തലശ്ശേരി ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കും.പൂനെയിൽ നടന്ന 44ാമത് ദേശീയ അത്ലറ്റിക്ക് മത്സരത്തിൽ പങ്കെടുത്ത കണ്ണൂർ ജില്ലയിലെ കായികതാരങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടാണ് സ്നേഹാദര സംഗമം നടത്തുന്നത്. സോഫിയ വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ വി.ഇ. കുഞ്ഞനന്തൻ സംഗമം ഉദ്ഘാടനം ചെയ്യും. ജോസ് മാത്യു ഉപഹാര സമർപ്പണം നടത്തും. വി.കെ.സുധി സ്വാഗതവും കെ.കെ.ഷമിൻ കൃതജ്ഞതയും പറയും.