Latest News From Kannur

സിദ്ധാർത്ഥന്റെ മരണം: മുഖ്യപ്രതി സിന്‍ജോ ജോണ്‍സണ്‍ പിടിയില്‍

0

 വയനാട് : പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർത്ഥൻ ജെ എസിന്റെ മരണവുമായി ബന്ധപ്പെട്ട് കേസില്‍ മുഖ്യപ്രതി സിന്‍ജൊ ജോണ്‍സണ്‍ പിടിയില്‍. കരുനാഗപ്പള്ളിയിലെ വീട്ടില്‍ വെച്ചാണ് സിന്‍ജോയെ പിടികൂടിയത്. ഒളിവിലുണ്ടായിരുന്ന മറ്റൊരു പ്രതിയായ കാശിനാഥന്‍ പോലീസില്‍ കീഴടങ്ങിയിട്ടുണ്ട്. സൗദ് റിസാൽ, അജയ് കുമാർ എന്നിവരാണ് ഒളിവില്‍ തുടരുന്നത്. ഇവർ നാലു പേർക്കുമായി വയനാട് ജില്ലാ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു ഫെബ്രുവരി പതിനെട്ടിനായിരുന്നു സിദ്ധാർത്ഥനെ ക്യാമ്പസിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അതിന് മുൻപുള്ള മൂന്ന് ദിവസങ്ങളിൽ സീനിയർ വിദ്യാർഥികളും സഹപാഠികളും ചേർന്ന് സിദ്ധാർത്ഥനെ ക്രൂരമർദനത്തിന് ഇരയാക്കിയതായി കണ്ടെത്തിയിരുന്നു. ബെൽറ്റും കേബിൾ വെയറുകളും ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് മർദിച്ചതിന്റെ മുറിവുകൾ സിദ്ധാർത്ഥന്റെ ശരീരത്തിൽ ഉണ്ടായിരുന്നതായി പോസ്റ്റ്മാർട്ടം റിപ്പോർട്ടും വ്യക്തമാക്കുന്നുണ്ട്.സംഭവുമായി ബന്ധപ്പെട്ട് 18 വിദ്യാർഥികളെ കോളേജ് സസ്‌പെൻഡ് ചെയ്തിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം 31 വിദ്യാർഥികൾക്ക് പഠനവിലക്കും കോളേജിലെ ആന്റി റാഗിങ്ങ് കമ്മിറ്റി ഏർപ്പെടുത്തിയിട്ടുണ്ട്. 19 വിദ്യാര്‍ഥികള്‍ക്ക് മൂന്ന് വര്‍ഷത്തേക്കും 12 വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷത്തേക്കുമാണ് വിലക്ക്. ഇവര്‍ക്ക് ഇനി അംഗീകൃത സ്ഥാപനങ്ങളില്‍ എവിടെയും പഠനം നടത്താനാകില്ല. ഈ വിദ്യാർത്ഥികളെ കോളജ് ഹോസ്റ്റലില്‍ നിന്നടക്കം പുറത്താക്കാനും കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. ആന്റി റാഗിങ് സ്‌ക്വാഡ് കഴിഞ്ഞ ദിവസങ്ങളില്‍ അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരില്‍ നിന്ന് തെളിവെടുത്തിരുന്നു. ഇതില്‍ നിന്നാണ് 31 പേരെ കുറ്റക്കാരായി കണ്ടെത്തിയത്

Leave A Reply

Your email address will not be published.