തലശ്ശേരി : ചിറക്കര ഗവ. അയ്യലത്ത് യു.പി.സ്കൂളിന്റെ തൊണ്ണൂറ്റിമൂന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി അനുബന്ധ പരിപാടികൾ സംഘടിപ്പിച്ചു.
രക്ഷിതാക്കൾക്കായുള്ള നിയമ ബോധവൽക്കരണ ക്ലാസ്സിൽ- നിയമവും നമ്മളും – എന്ന വിഷയത്തെ അടിസ്ഥാനമാക്കി അഡ്വ.കെ.സി. മുഹമ്മദ് ശബീർ പ്രഭാഷണം നടത്തി. രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച പരിശീലന ക്ലാസിൽ പുതിയ കാലഘട്ടത്തിലെ രക്ഷാകതൃത്വം എന്ന വിഷയത്തിൽ ഇന്റർനാഷണൽ ട്രെയിനറും കൗൺസിലറുമായ റാഹിന മൊയ്തു ക്ലാസ്സെടുത്തു. വ്യത്യസ്ത അനുബന്ധ പരിപാടികളിൽ വാർഡ് കൗൺസിലർ കെ.പി. അൻസാരി , എസ് എം സി ചെയർമാൻ ടി കെ മായിൻ , പിടിഎ പ്രസിഡണ്ട് കെ.എൻ ദിൽഷാദ് , മദർ പിടിഎ പ്രസിഡണ്ട് പി ഒ ആയിഷ , ഹെഡ്മാസ്റ്റർ വിനോദ്കുമാർ , നൗഫൽ പയേരി , റഷീദ് കരിയാടൻ , നസീർ കരിയാമ്പത്ത് , സീനിയർ അസിസ്റ്റന്റ് ജനറ്റ് നോറിൻ ഫർണാണ്ടസ് , എസ്ആർജി കൺവീനർ മുഹമ്മദ് ശഫീഖ് , സ്റ്റാഫ് കൗൺസിൽ സെക്രട്ടറി എം ലത്തീഫ് എന്നിവർ ആശംസയർപ്പിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post