Latest News From Kannur

പ്രവർത്തക കൺവെൻഷനും പഠന ക്ലാസ്സും കുടുംബ സംഗമവും നടത്തി.

0

പാനൂർ : ഇലക്ട്രിക് വയർമെൻ ആൻറ് സൂപ്പർ വൈസേഴ്സ് അസോസിയേഷൻ പാനൂർ ഏരിയാ കമ്മിറ്റി പ്രവർത്തക കൺവെൻഷനും, പഠന ക്ലാസും, കുടുംബ സംഗമവും നടത്തി. തൂവക്കുന്ന് എലീസിയം ലൈബ്രറി ഹാളിൽ നടന്ന സമ്മേളനത്തിൽ നിരവധിയംഗങ്ങൾ പങ്കെടുത്തു. സി ഐ ടി യു പാനൂർ ഏരിയാ പ്രസിഡണ്ട് കെ.കെ സുധീർ കുമാർ ഉദ്ഘാടനം ചെയ്തു. വാസു അധ്യക്ഷനായി. സെക്രട്ടറി ബാബു കാറ്റാടി സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. കെ.കെ ജയരാജൻ, വി.വിവേക് എന്നിവർ എർത്തിംങ്ങും, ടെസ്റ്റുകളും വിഷയത്തിൽ ക്ലാസെടുത്തു.
പി.സുരേഷ് ബാബു സ്വാഗതം പറഞ്ഞു. തുടർന്ന് നടന്ന കുടുംബ സംഗമത്തിൽ പ്രഥമ ശുശ്രൂഷ എന്ന വിഷയത്തിൽ പാനൂർ ഫയർ ആൻറ് റസ്ക്യു അസി. സ്റ്റേഷൻ ഓഫീസർ കെ.ദിവുകുമാറും, വൈദ്യുത സുരക്ഷയും, ഊർജ്ജ സംരക്ഷണമെന്ന വിഷയത്തിൽ കെ.എസ്.ഇ.ബി അസി. എഞ്ചിനീയർ സലീമും ക്ലാസെടുത്തു. വാർഡംഗം എൻ പി അനിത, അജയകുമാർ, അനിൽകുമാർ, സത്യനാഥ് എന്നിവർ സംസാരിച്ചു. തുടർന്ന് കലാ പരിപാടികളും നടന്നു.

Leave A Reply

Your email address will not be published.