പാനൂർ : മേനപ്രം – കീഴ്മാടം നാവള്ളൂർ മുസ്ലിം എൽ.പി.സ്കൂൾ 125-ാം വാർഷികാഘോഷം മാർച്ച് 1, 2, ശനി, ഞായർ ദിവസങ്ങളിൽ നടക്കും. നാവള്ളൂർ എൽ.പി.സ്കൂളിന്റെ ശതോത്തര രജത ജൂബിലിയാഘോഷം 1 ന് വെള്ളിയാഴ്ച 4 മണിക്ക് ചൊക്ലി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.കെ.സുധി ഉദ്ഘാടനം ചെയ്യും. ഹെഡ്മാസ്റ്റർ വി.പി.രാജീവന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ പ്രതിഭകളെ ആദരിക്കൽ ചൊക്ലി ബി.പി.സി , സുനിൽബാൽ നിർവ്വഹിക്കും. സ്കൂൾ മാനേജർ പി.പി. മഹ് മൂദ് ഹാജി സമ്മാനദാനം നടത്തും.
മാർച്ച് 2 ന് ശനിയാഴ്ച 10 മണിക്ക് വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനം ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. രമ്യ ഉദ്ഘാടനം ചെയ്യും. കണ്ണൂർ ഡി.ഡി.ഇ , അംബിക എ.പി. മുഖ്യാതിഥിയായി പങ്കെടുക്കും. 2 മണിക്ക് സംഘാടക സമിതി ചെയർമാൻ കുറ്റിയിൽ ഉബൈദിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പൂർവ്വ വിദ്യാർത്ഥി സംഗമം കെ.പി.മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. സഫാരി ഗ്രൂപ്പ് എം ഡി സൈനുൽ ആബിദീൻ മുഖ്യാതിഥിയായി പങ്കെടുക്കും. പൂർവ്വാദ്ധ്യാപകരെ ആദരിക്കൽ , വിദ്യാർത്ഥികളുടെ കലാപരിപാടികൾ , മ്യൂസിക്കൽ ഈവ് തുടങ്ങിയ പരിപാടികൾ നടക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.