Latest News From Kannur

ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു

0

കടവത്തൂർ :- പി കെ എം എച്ച് എസ് എസ് നാഷണൽ സർവീസ് സ്കീം തെണ്ടപ്പറമ്പിൽ നിർമിച്ച ബസ് ഷെൽട്ടർ നാടിന് സമർപ്പിച്ചു. തൃപ്പങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ നെല്ലൂർ ഇസ്മായിൽ മാസ്റ്റർ ഉദ്‌ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ജയപ്രസാദ് നാണു അധ്യക്ഷൻ ആയ ചടങ്ങിൽ എച്ച്. എം .മീര ഭായി, വി എച്ഛ് എസ് എസ് വിഭാഗം പ്രിൻസിപ്പൽ മൂസ മാസ്റ്റർ, ജാബിർ ഇല്ലത്, വി കെ സുജൻ, ഒ പി മുഹമ്മദ്‌, സി കെ മുഹമ്മദലി, മിഥുൻലാൽ, പി നിസാർ മാസ്റ്റർ, സുഭാഷ് ചന്ദ്ര ബോസ് തുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങിന് പ്രോഗ്രാം ഓഫിസർ പി കെ നൗഫൽ സ്വാഗതവും എൻ എസ് എസ് ലീഡർ തബഷീറ നന്ദിയും രേഖപ്പെടുത്തി.

Leave A Reply

Your email address will not be published.