മയ്യഴി: ചാലക്കര രാജീവ് ഗാന്ധി ആയുർവ്വേദ മെഡിക്കൽ കോളേജും ന്യൂമാഹി പബ്ലിക് വെൽഫെയർ കോ-ഓപ് സൊസൈറ്റിയും ഒളവിലം രാജീവ് ഭവനും ചേർന്ന് സൗജന്യ ആയുർവ്വേദ വൈദ്യ പരിശോധനാ ക്യാമ്പ് നടത്തുന്നു. ചൊക്ലി പഞ്ചായത്ത് മുൻ അംഗം ടി.കെ.ഷീബയുടെ സ്മരണാർഥമാണ് ക്യാമ്പ് നടത്തുന്നത്. 23 ന് രാവിലെ ഒമ്പത് മുതൽ 12 വരെ ഒളവിലം യു.പി. സ്കൂളിന് സമീപമുള്ള വീണ നികേതൻ എന്ന ഭവനത്തിലാണ് ക്യാമ്പ് നടക്കുക. മരുന്ന് വിതരണവും സൗജന്യമായിരിക്കും. ക്യാമ്പ് രമേശ് പറമ്പത്ത് എം.എൽ.എ.യും മരുന്ന് വിതരണം വി.രാധാകൃഷ്ണനും ഉദ്ഘാടനം ചെയ്യും. ക്യാമ്പിൽ പങ്കെടുക്കുന്നതിന് ഫോൺ: 9846688929, 9605445103.