Latest News From Kannur

സാന്ത്വനസ്പർശം ; വാർഷികാഘോഷം

0

പാനൂർ: എലാങ്കോട് സാന്ത്വനസ്പർശം സാംസ്കാരികവേദിയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി നാട്ടൊരുമ 20 24 പരിപാടി സംഘടിപ്പിച്ചു. സാംസ്കാരിക സദസ് കെ.പി.മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ പി പി എ സലാം അധ്യക്ഷനായി. കൺവീനർ പി പി ‘ വൽസ രാജൻ സ്വാഗതം പറഞ്ഞു. സി.എ.പരീക്ഷയിൽ ഉന്നത വിജയം നേടിയ ആസന്ത്,സെൻട്രൽ എക്സൈസ് കസ്റ്റംസ് ജി എസ് ടി ഇൻസ്പെക്ടറായി നിയമനം ലഭിച്ച അഞ്ജന തുടങ്ങിയവരെ ചടങ്ങിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ പ്രീത അശോക് ആദരിച്ചു. ചരിത്രകാരൻ പി. ഹരീന്ദ്രനാഥ് പ്രഭാഷണം നടത്തി .സെക്രട്ടറി കെ രാഘവൻ റിപ്പോർട്ട് അവതരിപ്പിച്ചു നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ ഇബ്രാഹിം ഹാജി കൗൺസിലർമാരായ എം രത്നാകരൻ, സജിത അനീവൻ, സാന്ത്വന സ്പർശം പ്രസിഡണ്ട് പി പി അബൂബക്കർ എന്നിവർ പ്രസംഗിച്ചു. പ്രദേശവാസികളുടെ കലാപരിപാടികളും വടകര കാഴ്ച അവതരിപ്പിച്ച നാടകം ശിഷ്ടവും അരങ്ങേറി

Leave A Reply

Your email address will not be published.