പാനൂർ: അധ്യാപകർക്ക് മാത്രമേ വിരമിച്ചാലും ആ സ്ഥാനപ്പേര് കിട്ടുകയുള്ളൂ എന്ന് മുൻ ഡി ജി പി അലക്സാണ്ടർ ജേക്കബ് ഐ പി എസ് പറഞ്ഞു.കല്ലിക്കണ്ടി എൻ എ എം കോളജിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പിനോടനുബന്ധിച്ച് നടന്ന വിദ്യാഭ്യാസ സെമിനാറിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നുഅദ്ദേഹം. അധ്യാപകർ മരിക്കുന്നത് വരെയും മരിച്ചാലും അധ്യാപകൻ എന്ന നിലയിലാണ് അറിയപ്പെടുന്നത്. വേറെ ഒരു സ്ഥാനത്ത് നിന്ന് വിരമിച്ചാലും ആ സ്ഥാനപേർ ആർക്കും കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രിൻസിപ്പാൾ ഡോ ടി മജീഷ് അധ്യക്ഷത വഹിച്ചു. എം ഇ എഫ് ജനറൽ സിക്രട്ടറി പി.പി എ ഹമീദ് യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു.കോമേഴ്സ് വിഭാഗത്തിലെ ഡോ ഇ ആർ രാജേഷ് കുമാർ, സോഷ്യോളജി വിഭാഗത്തിലെ ഡോ ഇ കെ മുനീറ ബീവി എന്നിവരാണ് കോളജിൽ നിന്നും വിരമിക്കുന്നത്. ഇരുവർക്കുമുള്ള കോളേജിൻ്റെ ഉപഹാരങ്ങളും അലക്സാണ്ടർ ജേക്കബ് സമ്മാനിച്ചു.
കോളേജ് കമ്മിറ്റി സിക്രട്ടറിസമീർ പറമ്പത്ത്, ഐ ക്യു എ സി കോഡിനേറ്റർ ഡോ കെ.എം മുഹമ്മദ് ഇസ്മായിൽ, ഹിസ്റ്ററി വിഭാഗം തലവൻ ഡോ ഇ അനസ്, ഓഫീസ് സൂപ്രണ്ട് അലികുയ്യിലിൽ കെ.എസ്.മുസ്തഫ ഡോ ഇ അശ്റഫ് , പ്രസംഗിച്ചു. ഡോ ഇ ആർ രാജേഷ് കുമാർ, ഡോ ഇ കെ മുനീറ ബീവി എന്നിവർ പ്രതിവചനം നടത്തി.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post