Latest News From Kannur

തിരിച്ചറിവ് -ഹ്രസ്വ സിനിമയുടെ പ്രദർശനോദ്ഘാടനം

0

പാനൂർ : നാണുവേട്ടൻ തൂവക്കുന്ന് നിർമ്മിച്ച എൻ കെ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന തിരിച്ചറിവ് എന്ന ടെലിഫിലിന്റെ പ്രദർശനോദ്ഘാടനം ഫെബ്രുവരി 10 ശനിയാഴ്ചച നടക്കും. കാലത്ത് 10 മണിക്ക് പാനൂർ പോലീസ് സ്റ്റേഷൻ ഹാളിൽ തലശ്ശേരി സബ് ജഡ്‌ജും ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയുമായ വിൻസി എൻ പീറ്റർ ജോസഫ് ചിത്രത്തിൻ്റെ ആദ്യപ്രദർശനം ഉദ്ഘാടനം ചെയ്യും. രവീന്ദ്രൻ പൊയിലൂർ അധ്യക്ഷത വഹിക്കും എ.സി.പി വിനോദ് കുമാറാണ് മുഖ്യാതിഥി. പാനൂർ പോലീസ് ഇൻസ്പെക്ടർ ആഗേഷ് കെ കെ, ടി.പി അബുബക്കർ ഹാജി, ഓട്ടാണി നാണു മാസ്റ്റർ, വി.പി.എ പൊയിലൂർ, വാസു കല്ലിക്കണ്ടി, പുരുഷോത്തമൻ കെ കെ , സയന കെ.കെ ആശംസകളർപ്പിക്കും.ദുശ്ശീലങ്ങളൊന്നുമില്ലാതിരുന്ന യുവാവ് ലഹരിക്കടിപ്പെട്ടപ്പോൾ തകർന്നത് പിതാവിൻ്റെ ചിരകാല സ്വപ്‌നം. മകനെ സിവിൽ സർവ്വീസുകാരനാക്കുക എന്ന മോഹം ലഹരി തകർത്തപ്പോൾ മനോവിഭ്രാന്തിയിലായ റിട്ട. അധ്യാപകനായ പിതാവിൻറെ കഥയാണ് തിരിച്ചറിവിൻറെ ഇതിവൃത്തം. ലഹരിക്കും മയക്കു മരുന്നുകൾക്കുമെതിരായ അവബോധം പ്രേക്ഷകരിൽ സന്നിവേശിപ്പിക്കാൻ നാണുവേട്ടൻ തുവക്കുന്ന് രചിച്ച കഥയ്ക്ക് സാധിച്ചിട്ടുണ്ട്. മനുശങ്കറാണ് സംവിധായകൻ
വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുന്നവർ നാണുവേട്ടൻ തൂവ്വക്കുന്ന് ശരത്ത് മാറോളി എന്നിവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.