Latest News From Kannur

മുദ്രപത്രം സൗഹൃദ സംഗമം 10 ന്

0

തലശേരി : മുദ്രപത്രം മാസിക നടത്തുന്ന സ്ഥിരവരിക്കാരുടെയും എഴുത്തുകാരുടെയും സൗഹൃദ സംഗമം 10 ന് ശനിയാഴ്ച ഉച്ചക്ക് 2.30 ന് നടക്കും. തലശേരി വ്യാപാരി വ്യവസായി ഹാളിലാണ് പരിപാടി. തലശ്ശേരിയുടെ മാദ്ധ്യമപാരമ്പര്യം എന്ന വിഷയത്തിൽ ചിത്രകാരനും പ്രഭാഷകനുമായ കെ.കെ. മാരാറും , കോവിഡാനന്തരആരോഗ്യപ്രശ്നങ്ങൾ എന്ന വിഷയത്തിൽ തലശ്ശേരി ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. വി.കെ രാജീവനും പ്രസംഗിക്കും. ചൂര്യയി ചന്ദ്രൻ , എം.കെ രാജു , ഒ.പി.ശൈലജ , സി. ഇന്ദു , ചാലക്കര പുരുഷു , എന്നിവർ പ്രസംഗിക്കും. പി.ജനാർദ്ദനന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വി. ഇ.കുഞ്ഞനന്തൻ സ്വാഗതവും എം. രാജീവൻ മാസ്റ്റർ ക്രോഡീകരണവും കതിരൂർ ടി കെ ദിലീപ് കുമാർ കൃതജ്ഞതയും പറയും.

Leave A Reply

Your email address will not be published.