ചേളന്നൂർ : നവകേരള സദസിൽ എലത്തൂർ നിയോജക മണ്ഡലത്തിൽ നിന്നും തദ്ദേശസ്വയംഭരണ വകുപ്പിന് ലഭിച്ച 1200 നിവേദനങ്ങളിൽ വിവിധ സ്ഥാപനങ്ങൾ സ്വീകരിച്ച നടപടികളുടെയും മറുപടികളുടെയും പുരോഗതി സൂക്ഷ്മമായി പരിശോധിക്കുന്നതിന് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തിൽ അദാലത്ത് സംഘടിപ്പിച്ചു. ചേളന്നൂർ ഗ്രാമപഞ്ചായത്തിന്റെ 192 നിവേദനങ്ങളും, കാക്കൂർ 134, കക്കോടി 148, നന്മണ്ട 236,തലക്കളത്തൂർ 144, കുരുവട്ടൂർ 131, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് 20എന്നിങ്ങനെ ലഭിച്ച നിവേദനങ്ങളുടെ സൂക്ഷ്മ പരിശോധനയാണ് അദാലത്തിൽ വെച്ച് നടന്നത്. നാളിതുവരെ മറുപടി നൽകാത്ത നിവേദനങ്ങളിൽ ഉടൻ മറുപടി നൽകി നവകേരള പോർട്ടലിൽ പ്രസ്തുത വിവരം രേഖപ്പെടുത്തുവാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നായി 27 ഉദ്യോഗസ്ഥർ അദാലത്തിൽ പങ്കെടുത്തു. ജില്ലാതല അദാലത്തിന്റെ പരിഗണനക്കായി ലഭിച്ച അപേക്ഷകളിൽ തുടർ നടപടി സ്വീകരിക്കുന്നതാണ്, നേരിട്ട് ഹാജരായ 3 നിവേദകരെ ഹിയറിങ്ങ് നടത്തി, വീട് നിർമ്മാണം, തീരദേശ പരിപാലന നിയമത്തിലെ ഇളവുകൾ, ബിൽഡിംഗ് നിർമ്മാണം, വിവിധ റോഡ്, വഴി പ്രശ്നങ്ങൾ, സ്ട്രീറ്റ് ലൈറ്റ് തുടങ്ങിയ പൊതു പ്രശ്നങ്ങൾ എന്നിവയാണ് നിവേദനങ്ങളായി ലഭിച്ചത്. അദാലത്തിന് ഇന്റേർണൽ വിജിലൻസ് ഓഫീസർ ടി ഷാഹുൽ ഹമീദ്, ജൂനിയർ സൂപ്രണ്ട് കെ കെ സാവിത്രി, ഉദ്യോഗസ്ഥൻമാരായ വി ജെ ജിജിൻ, സി ബി ദിനചന്ദ്രൻ, എം റീന , ചേളന്നൂർ ബി ഡി ഒ .ബിജിൻ പി ജേക്കബ് , ആർ ജി എസ് എ ബ്ലോക്ക് കോർഡിനേറ്റർ എസ് നവീൻ എന്നിവർ നേതൃത്വം നൽകി
Sign in
Sign in
Recover your password.
A password will be e-mailed to you.