Latest News From Kannur

ചിത്ര രചന മത്സരം സംഘടിപ്പിക്കുന്നു

0

മാഹി:  സബർമതി ഇന്നവേഷൻ ആൻ്റ് റിസർച്ച് ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 1, 2, 3, 4 തീയ്യതികളിൽ മാഹി കോളേജ് ഗ്രൗണ്ടിൽ നടത്തപ്പെടുന്ന ‘ Flavours Fiesta ‘ ഭക്ഷ്യവാണിജ്യമേളയോടനുബന്ധിച്ച് മാഹി മേഖലയിലെ വിദ്യാർത്ഥികൾക്കായി ചിത്ര രചന മത്സരം സംഘടിപ്പിക്കുന്നു. ജനുവരി 21 (ഞായർ) രാവിലെ 10:00 മണിക്ക് മാഹി ടാഗോർ പാർക്കിൽ വെച്ചു നടത്തപ്പെടുന്നു.

മത്സര നിബന്ധനകൾ:-

എൽ.കെ.ജി മുതൽ എഴാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് മത്സരം.

എൽ.കെ.ജി ,യു.കെ.ജി ചേർന്ന ഒരു വിഭാഗം. ബാക്കി ഒരോ ക്ലാസുകളും ഓരോ വിഭാഗമായിട്ടായിരിക്കും മത്സരം നടത്തുക.

ഓരോ വിഭാഗത്തിനും മൂന്ന് വീതം സമ്മാനങ്ങൾ നൽകപ്പെടുന്നതാണ്.

എൽ.കെ.ജി, യു.കെ.ജി, ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഏത് മാധ്യമത്തിലും ചിത്രം വരക്കാവുന്നതാണ്.  മൂന്ന് മുതൽ ഏഴ് വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥി കൾ ജലച്ചായത്തിലാണ് (Water Clour) വരക്കേണ്ടത്.

ചിത്രരചനയ്ക്ക് പ്രത്യേക വിഷയം ഇല്ല. രണ്ടു മണിക്കൂറാണ് മത്സര സമയം.

വരക്കാനുള്ള പേപ്പർ സംഘാടകർ നൽകുന്നതായിരിക്കും, വരക്കാനുള്ള മറ്റ് സാധനങ്ങൾ വിദ്യാർത്ഥികൾ തന്നെ കൊണ്ടുവരേണ്ടതാണ്

രാവിലെ 09:00 മണി മുതൽ രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്. മത്സരം കൃത്യം 10:00 മണിക്ക് തന്നെ ആരംഭിക്കുന്നതാണ്.  മത്സരാർത്ഥികൾ കൃത്യ സമയത്ത് തന്നെ എത്തിച്ചേരണം.

Leave A Reply

Your email address will not be published.