Latest News From Kannur

ലക്ഷം ദീപ സമർപ്പണം 23 ന് ; കളിയാട്ടം ഫെബ്രുവരി 2 , 3 തീയ്യതികളിൽ

0

 പാനൂർ:   പാട്യം കൊങ്കച്ചി ഭദ്രകാളി ദേവസ്ഥാനത്ത് 23ന് ചൊവ്വാഴ്ച സായം സന്ധ്യയിൽ ലക്ഷം ദീപ സമർപ്പണം നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ക്ഷേത്രം തന്ത്രി പുല്ലഞ്ചേരി ഇല്ലത്ത് വിഷ്ണു നമ്പൂതിരിപ്പാട് ശ്രീകോവിൽ നിന്നും കൊളുത്തുന്ന ദീപം സിനിമാ ബാലതാരം ബേബി ദേവനന്ദക്ക് കൈമാറി ദേവനന്ദ ആദ്യ ദീപ സമർപ്പണം നടത്തും.ചടങ്ങിൽ സാഹിത്യകാരന്മാരായ ശ്രീധരൻ ചമ്പാട്, പാട്യം വിശ്വനാഥ്, ഹീരാ നെട്ടൂർ , എൽ എസ് യു നമ്പ്യാർ എന്നിവർ പങ്കെടുക്കും.

ദേവസ്ഥാനം കളിയാട്ട മഹോത്സവം ഫെബ്രുവരി 2, 3 ശനി ,ഞായർ ദിവസങ്ങളിൽ നടക്കും.
2 ന് ഗണപതിഹോമം, 8 മണിക്ക് കൊടിയേറ്റം, 9.30 ന് കലവറ നിറയ്ക്കൽ തുടർന്ന് വെള്ളാട്ടം, അന്നദാനം, കുളിച്ചെഴുന്നള്ളത്ത് , മൊതകലശം വരവ് എന്നിവ ഉണ്ടാകും. 3 ന് ഇളങ്കോലം നേർച്ച , വിവിധ തെയ്യം തിറകൾ, ഭഗവതി പുറപ്പാട്, പ്രദക്ഷിണം, കലശം, അന്നദാനം എന്നിവയും ഉണ്ടാകും.
ക്ഷേത്രം മേൽശാന്തി മല്ലിശ്ശേരി ഇല്ലത്ത് സുരേഷ് കുമാർ നമ്പൂതിരി പൂജാകർമ്മങ്ങൾക്ക് കാർമികത്വം വഹിക്കും. ട്രസ്റ്റ് പ്രസിഡൻറ് ടി .രാഘവൻ , ക്ഷേത്ര സമിതി പ്രസിഡൻറ് എ.സി സുധീശൻ , മാതൃസമിതി പ്രസിഡണ്ട് സി. എം. വിമല എന്നിവരുടെ നേതൃത്വത്തിലാണ് കളിയാട്ട മഹോത്സവം നടക്കുന്നത്.  വാർത്താ സമ്മേളനത്തിൽ ആഘോഷ കമ്മിറ്റി കൺവീനർ കെ. സുരേഷ് കുമാർ , സി. അച്യുതൻ, എ. സി. സുധീശൻ , ടി.എ. വത്സരാജ്, കെ. വിപിൻ ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.