മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ 83-മത് ഏകാദശി ഉത്സവത്തിൻ്റെ ഭാഗമായി ക്ഷേത്ര സ്ഥാപകൻ പി.കെ.രാമൻ്റെ സ്മരണക്കായി സ്ഥാപിച്ച ഹൈസ്കൂളിൻ്റെ വാർഷികാഘോഷം നടന്നു
മയ്യഴി: മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ 83-മത് ഏകാദശി ഉത്സവത്തിൻ്റെ ഭാഗമായി ക്ഷേത്ര സ്ഥാപകൻ പി.കെ.രാമൻ്റെ സ്മരണക്കായി സ്ഥാപിച്ച ഹൈസ്കൂളിൻ്റെ വാർഷികാഘോഷം നടന്നു. അഴിയൂർ കരുവായലിൽ ജിംലാഷിന്റെ ഭവനത്തിൽ നിന്നും നിവേദ്യം വരവ് ക്ഷേത്രത്തിൽ എത്തിച്ചേർന്നു.
21 ന് ഞായറാഴ്ച വൈകുന്നേരം രഥോത്സവം നടക്കും. 22 ന് വൈകുന്നേരം ഏഴിന് തിടമ്പ് നൃത്തം, രാത്രി 8 ന് ശീവേലി ഏഴുന്നള്ളത്ത്, തുടർന്ന് ശ്രീഭൂതബലിക്ക് ശേഷം പള്ളിവേട്ട, 23 ന് രാവിലെ എട്ടിന് ആറാട്ട് ബലിക്ക് ശേഷം ആറാട്ടിനെഴുന്നള്ളത്ത്, തുടർന്ന് കൊടിയിറക്കൽ, ആറാട്ട് സദ്യയാേടെ ഉത്സവം സമാപിക്കും.