പാനൂർ: 1987 എസ് എസ് സി ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ ഒരുവട്ടം കൂടി ഒത്തുചേർന്നു. ഓർമ്മച്ചെപ്പ് 87 പൂർവ്വവിദ്യാർഥിസംഗമം കെപി മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു ‘പൂർവ വിദ്യാർഥി കൂട്ടായ്മ പ്രസിഡണ്ട് കെ എം സുനലൻ അധ്യക്ഷനായി സെക്രട്ടറി കെ പി രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.കെ പി നന്ദനൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. അകാലത്തിൽ മരണപ്പെട്ട സഹപാഠികളെയും പൂർവ അധ്യാപകരെയും ജീവനക്കാരെയും അനുസ്മരിച്ചു. ട്രഷറർ ടി. രാജീവ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു .എ യതീന്ദ്രൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. പി ആർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ പ്രധാനധ്യാപിക മിനിജകുമാരി സുവനീർ പ്രകാശനം ചെയ്തു. വി.പി.ചാത്തുമാസ്റ്റർ , എം.ഭാനു മാസ്റ്റർ, പ്രകാശൻ മൊകേരി, കെ.ഐ.കൃഷ്ണ മുരളി, വിനോദ് ചുങ്കക്കാരൻ, കെ.പി.ശുഭ, സജ്ന മഹമൂദ്, വി.രഞ്ചിത്ത് കുമാർ, എന്നിവർ സംസാരിച്ചു ‘പൂർവ അധ്യാപകരെ ചടങ്ങിൽ ആദരിച്ചു. ഹയർസെക്കൻഡറി സ്കൂളിനുള്ള ഉപഹാര സമർപ്പണവും നടന്നു. ഓർമ്മച്ചെപ്പ് 87 വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.