തലശ്ശേരി :തലശ്ശേരി തെക്ക് ഉപജില്ലാ കായിക മേള നഗരസഭ അധ്യക്ഷ ജമുന റാണി ടീച്ചർ ഉദ്ഘാടനം ചെയ്തു. തലശ്ശേരി പോലിസ് സബ് ഇൻസ്പെക്ടർ സജേഷ് സി. ജോസ് വിശിഷ്ടാതിഥിയായി വിദ്യാർത്ഥികളുടെ മാർച്ച് പാസ്റ്റിൽ സല്യൂട്ട് സ്വീകരിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇ.പി.സുജാത അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി കെ.രാജേഷ്, ട്രഷറർ യു.പി ശീതള , എന്നിവർ സംസാരിച്ചു. ഗെയിംസ് അസോസി യേഷൻ സെക്രടറി വി. ഷബീർ , കെ. കെ ഷമിൻ എന്നിവർ പ്രസംഗിച്ചു.
ദുബായിൽ നടന്ന മാസ്റ്റേഴ്സ് അത് ലറ്റിക്ക് മീറ്റിൽ സ്വർണ്ണ മെഡൽ ജേതാക്കളായ ചൊക്ലി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.കെ.സുധി , ഗവ: യു.പി.സ്കൂൾ പുന്നോലിലെ വി.പി. ശ്രീജ, തലശ്ശേരി സൗത്ത് എ.ഇ.ഒ. ഓഫീസ് ജീവനക്കാരി ഹസീന ആലിയമ്പത്ത് , തിരുവങ്ങാട് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ കെ.കെ. ഷമിൻ എന്നിവരെ ചടങ്ങിൽ വെച്ച് നഗരസഭ അധ്യക്ഷ ജമുന റാണി ടീച്ചർ ആദരിച്ചു. ആയിരത്തിലധികം അത് ലറ്റുകൾ പങ്കെടുത്ത മാർച്ച് ഫാസ്റ്റ് ചടങ്ങിന്റെ മുഖ്യ ആകർഷണമായിരുന്നു.
സമാപന സമ്മേളനം തലശ്ശേരി വിദ്യാഭ്യാസ ജില്ല ഓഫീസർ എൻ.എ. ചന്ദ്രിക ഉദ്ഘാടനം ചെയ്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.