Latest News From Kannur

പൊയിലൂർ നോർത്ത് എൽ പി സ്കൂൾ മികവിൻ്റെ പാതയിലേക്ക്.

0

പാനൂർ :നൂറ്റാണ്ടിൻ്റെ ചരിത്രപാരമ്പര്യവുമായി തൃപ്രങ്ങോട്ടൂർ പഞ്ചായത്തിൻ്റെ കിഴക്കൻ മേഖലയിൽ ആയിരങ്ങൾക്ക് അക്ഷരവെളിച്ചം നൽകിയ വിദ്യാലയമാണ് പൊയിലൂർ നോർത്ത് എൽ പി. സ്കൂളിൻ്റെ അക്കാദമികവും, ഭൗതികപരവുമായ പുരോഗതിക്ക് വേണ്ടി വിഷൻ 24 ൻ്റെ ഭാഗമായി വിദ്യാലയ വികസന സമിതി രൂപീകരണവും, സ്കൂൾ മാസ്റ്റർ പ്ലാൻ അവതരണവും സ്കൂളിൽ നടന്നു. പാനൂർ ബിപിസി അബ്ദുൾ മുനീർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് കുഞ്ഞിക്കണ്ണൻ മത്തത്ത് അധ്യക്ഷനായി. സ്കൂൾ മാസ്റ്റർ പ്ലാൻ അവതരണം പി.പി സുധീർ നിർവഹിച്ചു. വാർഡ് അംഗങ്ങളായ ടി.കെ ശങ്കരൻ മാസ്റ്റർ, കെ.ഷൈമ, മുൻ പ്രധാനധ്യാപകൻ ആനന്ദബാബു, എ.പി ഭാസ്കരൻ, വി.പി ബാലൻ, എം.കെ രാജൻ, പി.പി പവിത്രൻ,കെ.പവിത്രൻ, ടി.പി വാസു, കെ.എം പുരുഷോത്തമൻ, ടി.പി യൂസഫ് ഹാജി, മാനേജർ ഷാജിത്ത്, സ്റ്റാഫ് സെക്രട്ടറി കെ. ശൈലജ, മദർ പിടിഎ പ്രസി.വിജിഷ സുരേഷ്, പൂർവ വിദ്യാർത്ഥി പ്രതിനിധി, കെ.പി വിവേക്, ടി.മുഹമ്മദ് എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക കെ. പ്രസീത സ്വാഗതവും, എസ്.ആർ.ജി കൺവീനർ കെ.കെ ബിന്ദു നന്ദിയും പറഞ്ഞു. സ്കൂളിലെ വിദ്യാർത്ഥികൾക്കുള്ള ബാഗ് വിതരണവും, കൈയ്യെഴുത്ത് മാസിക പ്രകാശനം, ശാസ്ത്ര കലാമേളയിൽ പങ്കെടുത്ത് വിജയികളായവർക്കുള്ള അനുമോദനവും നടന്നു. മുൻ പ്രധാനധ്യാപകൻ ആനന്ദബാബു ചെയർമാനായും, കാട്ടോത്ത് പവിത്രൻ കൺവീനറായും വിദ്യാലയ വികസന സമിതിയെയും തിരഞ്ഞെടുത്തു.

Leave A Reply

Your email address will not be published.