മാഹി:മാഹി മിഡിൽ സ്കൂളിലെ 2023 24 അധ്യയന വർഷത്തെ കരാട്ട ചാമ്പ്യൻഷിപ്പ് സ്കൂൾ അങ്കണത്തിൽ വച്ച് നടന്നു. സെൻസായി വിനോദ് കുമാറിന്റെ അധ്യക്ഷതയിൽ ഏഴോളം കരാട്ടെ പരിശീലകരുടെ നേതൃത്വത്തിലാണ് ചാമ്പ്യൻഷിപ്പ് നടന്നത്. അമ്പതോളം വിദ്യാർത്ഥികൾ കരാട്ടെയിൽ മികവ് തെളിയിച്ചു. മികച്ച കരാട്ടെ പ്രകടനം കാഴ്ചവച്ച വിദ്യാർഥികളെ അനുമോദിച്ചു.