കോഴിക്കോട്: ശുചിത്വ മാലിന്യ സംസ്കരണ സംവിധാനങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിച്ചു ഓരോ തദ്ദേശ സ്ഥാപനത്തിന്റെയും ശുചിത്വ ഗ്രേഡിങ് നിർണയിക്കുന്നതിനുള്ള ഉദ്യോഗസ്ഥ പരിശോധന കോഴിക്കോട് കോർപ്പറേഷൻ ഓഫീസിൽ നടന്നു.പൊതു ശുചിത്വ മാലിന്യ സംസ്കരണം എന്നിവ നടപ്പിലാക്കുന്നതിന് ഓരോ നോഡൽ ഓഫീസറെ നിയമിച്ചതടക്കം അജൈവ -ജൈവമാലിന്യ സംസ്കരണം, ജീവനക്കാരുടെ സ്വന്തം വീട്ടിൽ നിന്ന് അജൈവ വസ്തുക്കൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്നുണ്ടോ എന്ന പരിശോധന, സാനിറ്ററി മാലിന്യം സംസ്കരിക്കുവാനുള്ള സംവിധാനം ,ഇ മാലിന്യങ്ങൾ ,
പഴയ ഫർണിച്ചറുകൾ ,എന്നിവയുടെ കൈയൊ ഴിയൽ ,ഓഫീസ് ശുചിമുറികളുടെ ശുചിത്വം, ദ്രവമാലിന്യ സംസ്കരണം, സോക്ക് പിറ്റിന്റെ നിർമ്മാണം ,ഓഫീസ് പരിസരത്ത് കൂട്ടിയിട്ട മാലിന്യങ്ങൾ,പരിസരത്ത് പൂന്തോട്ട നിർമ്മാണം,ഹരിത പെരുമാറ്റ ചട്ടങ്ങൾ, ശുചിത്വ പരിശീലനം,എന്നിങ്ങനെ 28 ഘടകങ്ങൾ പരിശോധിച്ചാണ് പരമാവധി 200 മാർക്കിലുള്ള ഗ്രേഡിങ് പരിശോധന നടത്തുന്നത്.പരിശോധന റിപ്പോർട്ട് തദ്ദേശ സ്വയംഭരണ വകുപ്പിന്കൈമാറി. ശുചിത്വത്തിൽ പിറകിലായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് എതിരെ തുടർ നടപടി സ്വീകരിക്കുന്നതാണ്.കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് ,കുന്ദമംഗലം എന്നിവയുടെ കീഴിലുള്ളഗ്രാമപഞ്ചായത്തുകൾ,കോഴിക്കോട് നഗരസഭ, ഫറോക്ക് ,രാമനാട്ടുകരനഗരസഭ എന്നിവിടങ്ങളിൽ പരിശോധന പൂർത്തിയായി റിപ്പോർട്ട് ജോയിൻറ് ഡയറക്ടർക്ക് പെർഫോമ സഹിതം സമർപ്പിച്ചു.കോർപ്പറേഷനിലെ പരിശോധനയിൽ വിജിലൻസ് ഓഫീസർ ടി. ഷാഹുൽ ഹമീദ്,കില തീമാറ്റിക് എക്സ്പേർട്ട് സനീഷ തോമസ്, ശുചിത്വ മിഷിൻ റിസോഴ്സ് പേഴ്സൺ ആർ ജിഷ,കോർപ്പറേഷനിലെ ശുചിത്വമിഷൻ യങ് പ്രൊഫഷണൽ ഐ കെ നിരഞ്ജന എന്നിവർ നേതൃത്വം നൽകി.
Sign in
Sign in
Recover your password.
A password will be e-mailed to you.