ദുബായ് : സ്വരമാധുരിയും ഇമ്പമാർന്ന ആലാപനവും കൊണ്ട് ആസ്വാദക ഹൃദയങ്ങളിൽ ചേക്കേറിയ ബഹുഭാഷാ ഗായികയായ മലയാളി യുവഗായിക സുചേതസതീഷ് വീണ്ടും ഗിന്നസ് വേൾഡ് റെക്കാർഡ് നേടി. യു.എൻ കാലാവസ്ഥാ ഉച്ചകോടിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കോൺസർട്ട് ഫോർ ക്ലൈമറ്റ് എന്ന പേരിൽ 140 ഭാഷകളിൽ ഗാനമാലപിച്ചാണ് സുചേത ലോക റെക്കാർഡിലേക്ക് പാട്ടുപാടിക്കയറിയത്.
2023 നവംബർ 24 ന് ഇന്ത്യൻ കോൺസുലേറ്റ് ഹാളിലായിരുന്നു ലോകറെക്കാർഡ് നേടിയ ഗാനാവതരണം. കണ്ണൂരിലെ ഡോ.സതീഷിന്റേയും സുമിത ആയില്യത്തിന്റേയും മകളാണ് സുചേത . ദുബായ് മിഡിൽസെക്സ് യൂണിവേർസിറ്റി ഡിജിറ്റൽ മീഡിയ വിദ്യാർത്ഥിനിയാണ് ഈ ഗായിക. ഒരു സംഗീത പരിപാടിയിൽ ഏറ്റവും കൂടുതൽ ഭാഷകളിൽ പാട്ടുപാടിയതിനുള്ള റെക്കോർഡിനാണ് സുചേതയെന്ന മലയാളി വിദ്യാർത്ഥിനി അർഹയായത്. 140 ഭാഷകളിലാണ് ഈ 18 കാരി ഗാനമാലപിച്ചത്. മലയാളമുൾപ്പെടെ 39 ഇന്ത്യൻ ഭാഷകൾ ; ഒപ്പം 101 ലോക ഭാഷകൾ, അങ്ങിനെ 140 ഭാഷകളിലാണ് പാടിയത്. ഉച്ചകോടിയിലെ 140 രാഷ്ട്രങ്ങളുടെ സാന്നിദ്ധ്യമാണ് അത്രയും ഭാഷകളിൽ പാടാൻ പ്രചോദനമായത്.
ലോകറെക്കാർഡിന്റെ തിളക്കത്തിൽ സംഗീത രംഗത്ത് കൂടുതൽ സഞ്ചരിക്കാനുള്ള തയാറെടുപ്പിലാണ് ഈ മലയാളി യുവ ഗായിക.
Sign in
Sign in
Recover your password.
A password will be e-mailed to you.