Latest News From Kannur

വിജയോത്സവം ;കെ മുരളീധരൻ എം.പി ഉദ്‌ഘാടനം ചെയ്തു

0

ചെണ്ടയാട് : ചെണ്ടയാട് യു പി സ്കൂളിലെ എൽ എസ് എസ് ,യു എസ് എസ് ,സംസ്‌കൃതം സ്കോളർഷിപ്പ് വിജയികൾക്കുള്ള അനുമോദനവും ഈ വർഷത്തെ വിവിധ മേളകളിൽ ഉന്നത വിജയം നേടിയവർക്കുള്ള സമ്മാന ദാനവും നടന്നു. കുന്നോത്തുപറമ്പ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ അനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങ് വടകര ലോക്സഭാ മണ്ഡലം മെമ്പർ കെ മുരളീധരൻ ഉദ്‌ഘാടനം ചെയ്തു. ഉപഹാര സമർപ്പണവും അദ്ദേഹം നിർവ്വഹിച്ചു.
ഷിജി എൻ റിപ്പോർട്ട് അവതരിപ്പിച്ചു .പി ടി എ പ്രസിഡന്റ് ടി സുരേന്ദ്രൻ ,എം പി ടി എ പ്രസിഡന്റ് പത്മജ കെ , പി ടി എ വൈസ് പ്രസിഡന്റ് കെ ശശിധരൻ ,എം പി ടി എ വൈസ് പ്രസിഡന്റ് കെ ജസീന എന്നിവർ ആശംസ പ്രസംഗം നടത്തി. സ്കൂൾ ഹെഡ് മാസ്‌റ്റർ മധു വി സ്വാഗതവും രാഖി കെ സി നന്ദിയും പറഞ്ഞു

Leave A Reply

Your email address will not be published.