ചൊക്ളി :
ദേശീയ അദ്ധ്യാപക പരിഷത്ത് (എൻ ടി യു) ചൊക്ളി ഉപജില്ല സമ്മേളനം കരിയാട് നമ്പ്യാർസ് എ യു പി സ്ക്കൂളിൽ എൻ.ടി.യു. സംസ്ഥാന സെക്രട്ടറി മനോജ് മണ്ണേരി ഉദ്ഘാടനം ചെയ്തു. വിദ്യാഭാരതി ദേശീയ സെക്രട്ടറി എൻ.സി.ടി രാജഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ സി.കെ. ഷനത്ത് അധ്യക്ഷത വഹിച്ചു. ടി.വി. ശ്രീകുമാർ,എൻ.സി.ടി.
വിവേകാനന്ദ്, എം സുജേഷ്, അജയ് എ , ഇ അർജുൻ, ജിൻഷ , വി. അശ്വിൻ രാജ് എന്നിവർ പ്രസംഗിച്ചു.
യാത്രയയപ്പ് സമ്മേളനം ടി.വി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു .
ജനരഞ്ജിനി എൽ പി സ്കൂളിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപകൻ കെ. പ്രകാശൻ മാസ്റ്റർക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി.
കെ -ടെറ്റ് വിഷയത്തിൽ സർക്കാർ അധ്യാപക പക്ഷത്ത് നിലകൊള്ളണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. അധ്യാപക യോഗ്യത പരീക്ഷാ വിഷയത്തിൽ സുപ്രീം കോടതി വിധിക്കെതിരെ റിവ്യു ഹർജി നൽകുന്നതിലും വസ്തുതകൾ അവതരിപ്പിക്കുന്നതിലും സംസ്ഥാന സർക്കാർ വീഴ്ച വരുത്തിയതായി എൻ.ടി.യു സമ്മേളനം കുറ്റപ്പെടുത്തി. മെഡിസെപ് ഫലപ്രദമായി നടപ്പാക്കണമെങ്കിൽ സർക്കാർ വിഹിതം ഉൾപ്പെടുത്തണം. അർഹമായ ഡി എ ,
ശമ്പള പരിഷ്ക്കരണ അരിയറുകൾ എന്നിവ അനുവദിക്കാതെ സർക്കാർ ജീവനക്കാരെ വഞ്ചിക്കുന്ന നയം അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. എൻ ടി യു ചൊക്ളി ഉപജില്ല കമ്മിറ്റി ഭാരവാഹികളായി
എം. സുജേഷ് (പ്രസിഡണ്ട്),
ഇ. അർജുൻ (വൈസ് പ്രസിഡണ്ട്), എൻ.സി.ടി.വിവേകാനന്ദ് (സിക്രട്ടറി), വി.അശ്വിൻ രാജ് (ജോ. സിക്രട്ടരി ), അജയ് എ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.