മയ്യഴി : ചാലക്കര ദേശം നാട്ടുകൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ചാലക്കര ദേശപ്പെരുമ 2025-26 ഉത്സവം 10, 11 തീയതിക ളിൽ പി.എം. ശ്രീ ഉസ്മാൻ ഗവ.ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കും. 10-ന് വൈകുന്നേരം അഞ്ചിന് സാംസ്കാരിക സമ്മേളനം ചലച്ചി ത്ര നടൻ ജയരാജ് വാരിയർ ഉദ്ഘാടനം ചെയ്യും.
രമേശ് പറമ്പത്ത് എംഎൽഎ വിശിഷ്ടാതിഥിയായിരിക്കും. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും. ഗാനഗ ന്ധർവൻ യേശുദാസിൻ്റെ 86-ാം പിറന്നാൾ ആഘോഷിക്കും. 11-ന് വൈകുന്നേരം അഞ്ചിന് സാംസ്കാരിക സമ്മേളനം ജയപ്രകാശ് നെടുമങ്ങാട് ഉദ്ഘാടനം ചെയ്യും. തുടർന്ന് 21-ലേറെ കലാകാരന്മാർ അണിനിരക്കുന്ന മെഗാ ഇവന്റ് നടക്കും. രണ്ട് ദിവസങ്ങളിലും ഫുഡ് ഫെസ്റ്റ് നടക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.