ചൊക്ലി: ഒളവിലം പി. ഉമ്മർ ഹാജി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള ചെറുവയൽ മുക്കിലെ ‘പകൽ വീട് ‘ വയോജന വിനോദ വിശ്രമ കേന്ദ്രത്തിൽ സംഘടിപ്പിച്ച പുതുവത്സാരാഘോഷം ശ്രദ്ധേയമായി.പകൽ വീടംഗങ്ങളായ പതിനഞ്ചാളം വയോജനങ്ങളും പി. ഉമ്മർ ഹാജി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളും അഭ്യുദയകാംക്ഷികളും അതിഥികളും പങ്കെടുത്ത പുതുവത്സാരാഘോഷ പരിപാടി സിനിമാ പിന്നണി ഗായകനും കലാസാംസ്കാരിക പ്രവർത്തകനുമായ എം. മുസ്തഫ ഉദ്ഘാടനം ചെയ്തു. പുതുവത്സര കേക്കു മുറിച്ചും പങ്കുവെച്ചും വയോജനങ്ങൾ കുട്ടികളെ പോലെ ആഹ്ളാദിച്ചു. പാട്ടു പാടിയും സംവദിച്ചും ചർച്ചയിൽ പങ്കെടുത്തും അനുഭവ വിവരണം നടത്തിയും പകൽ വീട് അംഗങ്ങൾ ആഘോഷം പൊടി പൊടിച്ചു. ഉച്ച ഭക്ഷണ വിരുന്നും ഒരുക്കിയിരുന്നു. ചാരിറ്റബിൾ ട്രസ്റ്റ് മെമ്പറും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകനുമായ വി.കെ. ഖാലിദ് ഒളവിലം അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഷാജി, രാമകൃഷ്ണൻ ഡോ.വി.എ.റഹിം, ഗംഗാധരൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. ജീവിത സായാഹ്ന കാലത്ത് ഒത്തുചേരാനും ആശയം പങ്കു വെക്കുവാനും ചെസ്സ് കാരംസ് തുടങ്ങിയ വിനോദങ്ങളിലേർപ്പെടാനും ഉള്ള അവസരം വയോജനങ്ങൾക്കായി പകൽ വീട്ടിലുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.