പാനൂർ: മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക ,എല്ലാ ആശുപത്രികളിലും മെഡിസെപ്പ് ആനുകൂല്യം ലഭ്യമാക്കുക,പെൻഷൻ പരിഷ്കരണ കുടിശ്ശികയിലെ ഗഡുക്കൾ ഒന്നിച്ച് നൽകുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കേരള സർവീസ് പെൻഷനേഴ്സ് ലീഗ് കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റി അവകാശ സംരക്ഷണ ദിനം ആചരിച്ചു.പാനൂർ സബ് ട്രഷറിക്ക് മുന്നിൽ ജില്ലാ ജനറൽ സെക്രട്ടരി എൻ എ ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻറ് ഇ എ നാസർ അദ്ധ്യക്ഷനായി. ജില്ലാ ഭാരവാഹികളായ ഒ പി മുസ്തഫ,മഞ്ചേരി മുഹമ്മദലി,പി സുലൈമാൻ,ഇ കെ ജമാൽ മണ്ഡലം ഭാരവാഹിളായ കെ വി ഉസ്മാൻ,പി കെ കുഞ്ഞബ്ദുല്ല, മൂസ കൊറ്റുമ്മൽ,കെ ബഷീർ എന്നിവർ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.