പാനൂർ: പാനൂർ കെ കെ വി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് സപ്തദിന ക്യാമ്പ് സമന്വയം 2023 പൂക്കോം മുസ്ലിം എൽ പി സ്കൂളിൽ സമാപിച്ചു.സമാപന സമ്മേളനം കെ. പി. മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.സി. എച്ച്. സ്വാമിദാസൻ അധ്യക്ഷത വഹിച്ചു.ആഷിഖ ജുംന, ഹാജറ ഖാദർ, നസീല കണ്ടിയിൽ, ശ്രീന പ്രമോദ്, കെ.പി. അസീസ്, വൈ എം അസ് ലം , പി. പി. രാമചന്ദ്രൻ ,എസ് കുഞ്ഞിരാമൻ, അഷ്റഫ് പൂക്കോം, സി.വി. സുകുമാരൻ ,ഡോ. റാഷിക്ക്, ധ്യാൻ, പി.അസീസ്, ഷമിജ എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ കെ. കെ. അനിൽകുമാർ സ്വാഗതവും പ്രോഗ്രാം ഓഫീസർ കെ. വിജിനി നന്ദിയും പറഞ്ഞു. ക്യാമ്പ് അംഗങ്ങൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.ഉൽപ്പന്ന നിർമ്മാണത്തിന്റെ ഭാഗമായി നിർമ്മിച്ച തുണി സഞ്ചികൾ വിതരണം ചെയ്തു.ക്യാമ്പ് അംഗങ്ങൾ സമാഹരിച്ച പുസ്തകങ്ങൾ വിദ്യാലയ ലൈബ്രറിയിലേക്ക് പ്രധാനാധ്യാപകൻ കെ. പി. അസീസ് ഏറ്റുവാങ്ങി. പൂന്തോട്ട നിർമ്മാണം, ബോധവൽക്കരണ ക്ലാസ് ,തെരുവു നാടക പരിശീലനം, നൃത്ത ശിൽപ്പം , ഉത്പന്ന നിർമ്മാണം, സ്നേഹ സന്ദർശനം, ശുചീകരണ പ്രവർത്തനം എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.