കൊച്ചി: വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ വെല്ലിങ്ടണ്‍ ഐലന്റിലെ പര്യടനത്തിനിടെ പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രകാരമുള്ള പാചക വാതക കണക്ഷന്‍ വിതരണം നടത്തി. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പതാക വാഹക പദ്ധതികളെ കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കാനുള്ള വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ നഗര പര്യടനമാണ് വെല്ലിങ്ടന്‍ ഐലന്റിലും എറണകുളം ക്യൂന്‍സ് വാക്ക് വേയിലും എത്തിയത്. വെല്ലിങ്ടണ്‍ ഐലന്റില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് മാനേജര്‍ നീന തോമസ് ഉദ്ഘാടനം ചെയ്തു. ഫൂഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ മാനേജര്‍ ജോണ്‍സണ്‍ ജോണ്‍ ഭക്ഷ്യപദ്ധതികളെ കുറിച്ചുള്ള ക്ലാസ് നയിച്ചു. സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം സ്മിതി ഉജ്ജ്വല യോജന പാചക വാതക കണക്ഷന്‍ വിതരണം നിര്‍വഹിച്ചു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചുള്ള വീഡിയോ പ്രദര്‍ശനം, പ്രചാരണ സാമഗ്രികളുടെ വിതരണം, വിവിധ സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചുള്ള ബോധവല്‍ക്കരണം തുടങ്ങിയവ നടത്തി. വെല്ലിങ്ടണ്‍ ഐലന്റ്, എറണാകുളം ക്യൂന്‍സ് വാക്ക് വേ എന്നിവിടങ്ങളിലാണ് വികസിത് ഭാരത് സങ്കല്‍പ് യാത്ര ഇന്നു പര്യടനം നടത്തിയത്. ക്യൂന്‍സ് വാക്ക് വേയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് മാനേജര്‍ ജയശങ്കര്‍ പ്രചാരണ സാമഗ്രികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഫൂഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ മാനേജര്‍ മജീന്ദ്രന്‍, ഐഒസി ഡിസ്ട്രിബ്യൂട്ടര്‍ സീമ നാരായണന്‍കുട്ടി ക്ലാസ് നയിച്ചു. ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം സ്മിതി സങ്കല്‍പ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.