Latest News From Kannur

വികസിത് ഭാരത് സങ്കൽപ്പ് യാത്ര പല്ലശ്ശന ഗ്രാമപഞ്ചായത്തിൽ പര്യടനം നടത്തി

0

തിരുവനന്തപുരം: നമ്മുടെ സങ്കൽപ്പം വികസിത ഭാരതം എന്ന ലക്ഷ്യവുമായി
ഗ്രാമങ്ങളിലൂടെ പര്യടനം തുടരുന്ന വികസിത് ഭാരത് സങ്കൽപ്പ് യാത്ര പല്ലശ്ശന ഗ്രാമപഞ്ചായത്തിൽ പര്യടനം നടത്തി. നെൻമാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീലാമണി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. പല്ലശ്ശന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സായി രാധ അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ അംബുജാക്ഷൻ മുഖ്യാതിഥിയായി പങ്കെടുത്തു. കാനറാ  ബാങ്ക് പല്ലശ്ശനയുടെ ആഭിമുഖ്യത്തിൽ പല്ലശ്ശനതല്ല മന്ദത്ത്
സംഘടിപ്പിച്ച  പരിപാടിയിൽ പ്രോഗ്രാം കോർഡിനേറ്ററും ലീഡ് ബാങ്ക് മാനേജറുമായ ആർ പി ശ്രീനാഥ് . എൽ ബി ബിജുമോൻ, നബാർഡ്. പോസ്റ്റൽ, എഫ് എ സി ടി , കൃഷി വിജ്ഞാൻ കേന്ദ്ര തുടങ്ങി വകുപ്പ് മേധാവികളും പങ്കെടുത്ത് സംസാരിച്ചു.
പ്രധാനമന്ത്രി ഓൺലൈൻ ആയി പങ്കെടുത്ത ലൈവ് സംവാദവും പ്രധാനമന്ത്രിയുടെ അഭിസംബോധനയും യാത്രയുടെ ഭാഗമായി നടന്നു. ജനസുരക്ഷാ ക്യാമ്പയിനിൽ മികച്ച പ്രകടനം കാഴ്ചവച്ചതിന് പല്ലശ്ശന പഞ്ചായത്തിനുള്ള പുരസ്കാരം പ്രസിഡൻറ് ഏറ്റുവാങ്ങി. ചടങ്ങിൽ തിരുവാതിര കളി അവതരിപ്പിച്ച പല്ലശ്ശന പഴയകാവ് സിസ്റ്റേഴ്സിനും , വാദ്യകലാകാരൻമാരായ സതീഷ് , സുധീഷ് . മികച്ച കർഷകരായ ജാനകി, സത്യഭാമ. നീന്തൽ താരം അർജ്ജുൻ , നാടൻപാട്ട് കലാകാരി അശ്വതി കെ എന്നിവരെ പുരസ്കാരങ്ങൾ നൽകി ആദരിച്ചു.
യോഗത്തിൽ പങ്കെടുത്തവർ 2047 ഓടെ രാജ്യത്തെ വികസിതമാക്കാൻ പ്രയത്നിക്കുമെന്ന പഞ്ച് പ്രാൺ പ്രതിജ്ഞയെടുത്തു. വാഹനത്തിൽ ഒരുക്കിയ എൽ ഇ ഡി സ്ക്രീനിൽ പ്രധാനമന്ത്രിയുടെ സന്ദേശം ഉൾപ്പെടെ വിവിധ കേന്ദ്രാ വിഷ്കൃത പദ്ധതികളിലൂടെ കേരളത്തിനുണ്ടായ നേട്ടങ്ങൾ പ്രദർശിപ്പിച്ചു. വിവിധ വകുപ്പ് ഉദ്യോഗസ്ഥർ കേന്ദ്ര പദ്ധതികൾ വിശദീകരിച്ചു. സൗജന്യ മെഡിക്കൽ ക്യാംപ് , ഉജ്വൽ യോജന സൗജന്യ ഗ്യാസ് കണക്ഷൻ വിതരണം, അപേക്ഷാ സ്വീകരിക്കൽ,
എന്നിവയും യാത്രാ പര്യടന കേന്ദത്തിൽ ഒരുക്കിയിരുന്നു.

Leave A Reply

Your email address will not be published.