Latest News From Kannur

പാനൂർ ടൗണിൽ നാളെ ഡിസംബർ 29 തിന് ഗതാഗത നിയന്ത്രണം

0

പാനൂർ :പാനൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ദൃശ്യവിസ്മയ യാത്ര നടക്കുന്നതിനാൽ നാളെ 29/12/23 വെള്ളിയാഴ്ച്ച വൈകുന്നേരം അഞ്ച് മണി മുതൽ എട്ട് മണി വരെ പാനൂരിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പാനൂർപോലീസ് പരിധിയിൽപ്പെട്ട തെക്കേ പാനൂർ നുച്ചിക്കാട് മൈതാനത്തു നിന്ന് ആരംഭിച്ച് ഗുരുസന്നിധി ഗ്രൗണ്ടിലേക്കാണ് ദൃശ്യവിസ്മയ യാത്ര.ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശ്രദ്ധിക്കുക.
1.കോഴിക്കോട് ഭാഗത്തു നിന്നും കൂത്തുപറമ്പ, മട്ടന്നൂർ, ഇരിട്ടി ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങൾ ഉൾപ്പെടെയുള്ളവ കുഞ്ഞിപ്പള്ളി, തലശ്ശേരി കതിരൂർ കൂത്തുപറമ്പ വഴിയും, കൂത്തുപറമ്പ, മട്ടന്നൂർ, ഇരിട്ടി ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങൾ ഉൾപ്പെടെയുള്ളവ കൂത്തുപറമ്പ, കതിരൂർ തലശ്ശേരി വഴി കോഴിക്കോട് ഭാഗത്തേക്കും പോകേണ്ടതാണ്.

2.നാദാപുരം കല്ലിക്കണ്ടി, കടവത്തൂർ ഭാഗത്തു നിന്നും കൂത്തുപറമ്പ,മട്ടന്നൂർ എയർപോർട്ട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങർ പാറാട് കുന്നോത്തുപറമ്പ, ചെറുവാഞ്ചേരി കൂത്തുപറമ്പ വഴിയും തിരിച്ചും പോകേണ്ടതാണ്.

3) മേക്കുന്ന്, ഭാഗത്ത് നിന്നും കൂത്തുപറമ്പ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ചൊക്ലി പന്ന്യന്നൂർ, താഴെ ചമ്പാട്, കൂറാറ, മാക്കൂൽ പീടിക വഴി കൂത്തുപറമ്പ ഭാഗത്തേക്കും തിരിച്ചും പോകേണ്ടതാണ്.
4)പൂക്കോം ഭാഗത്തുനിന്നും കൂത്തുപറമ്പ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പന്യന്നൂർ, താഴെ ചമ്പാട്, കൂരാറ മാക്കൂൽ പീടിക വഴി കൂത്തുപറമ്പ് ഭാഗത്തേക്കും തിരിച്ചും പോകേണ്ടതാണ്
5) കോപ്പാലം ഭാഗത്തു നിന്നും കടവത്തൂർ പാറാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പന്തക്കൽ പള്ളൂർ, ചൊക്ലി, മേക്കുന്ന്, പെരിങ്ങത്തൂർ വഴി തിരിച്ചും പോകേണ്ടതാണ്.
6) കോപ്പാലം ഭാഗത്തു നിന്നും കൈവേലിക്കൽ, പുത്തൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മേലേ ചമ്പാട്, കൂരാറ, മാക്കൂൽപീടിക, അക്കാനിശ്ശേരി വഴി തിരിച്ച് പോകേണ്ടതാണ് .
7) കൂത്തുപറമ്പ് ഭാഗത്തു നിന്നും കൈവേലിക്കൽ, പുത്തൂർ, പാറാട്, കല്ലിക്കണ്ടി, കടവത്തൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മുത്താറി പീടികയിൽ നിന്നും വരപ്ര,നിള്ളങ്ങൽ, കൈവേലിക്കൽ വഴി പോകേണ്ടതാണ്. വാഹനങ്ങൾ 29/12/2023 തീയ്യതി വൈകുന്നേരം 5.00 മണി മുതൽ 8.00 മണി വരെ പാനൂർ ടൗണിലേക്ക് പ്രവേശിച്ച് ഗതാഗത തടസ്സം ഉണ്ടാകാതെ സഹകരിക്കണമെന്ന് സംഘാടകർ അറിയിച്ചു.

Leave A Reply

Your email address will not be published.