Latest News From Kannur

റേഡിയോ ശ്രോതാക്കളുടെ സംഗമം 31 ന്

0

കണ്ണൂർ: കമ്മ്യൂണിറ്റി റേഡിയോ ഉൾപ്പെടെയുള്ള കേരളത്തിലെ വിവിധ റേഡിയോ നിലയങ്ങളുടെ ശ്രോതാക്കളുടെ കൂട്ടായ്മയും കലാ സാംസ്കാരിക സംഘടനയുമായ കാഞ്ചീരവം കലാവേദിയുടെ കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റേഡിയോ സുഹൃദ് സംഗമവും പുതുവത്സര സ്വാഗതസദസ്സും 31 ന് ഞായറാഴ്ച രാവിലെ ഒമ്പതര മണി മുതൽ കണ്ണൂർ ജവാഹർ ലൈബ്രറി ഹാളിൽ നടക്കുമെന്ന് പ്രസിഡണ്ട് കെ. ബാലകൃഷ്ണൻ,സെക്രട്ടറി രാജൻ ചന്ദ്രോത്ത് എന്നിവർ അറിയിച്ചു. ആകാശവാണിയുടെ കണ്ണൂർ എഫ്.എമ്മിലെ തത്സമയ പരിപാടികളിൽ അവതാരകനും റേഡിയോ ടീച്ചർ ക്വിസ്സ് പരമ്പരയുടെ പ്രൊഡക്ഷൻ പാനൽ അംഗവുമായ എ.കെ രതീഷ് സംഗമം ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ കാഞ്ചീരവം മാസികയുടെ പുതിയ ലക്കത്തിന്റെ പ്രകാശനവും അദ്ദേഹം നിർവ്വഹിക്കും.
റേഡിയോ കേൾക്കുന്ന ശീലമുള്ളവർക്ക് ഈ കൂട്ടായ്മയുടെ ഭാഗമാകാം.വിശദവിവരങ്ങൾക്ക് ബന്ധപ്പെടാം 9495802199

Leave A Reply

Your email address will not be published.