Latest News From Kannur

ആദർശ സമ്മേളനം നടത്തി

0

പാനൂർ: ഫെബ്രുവരിയില്‍ മലപ്പുറത്ത് നടക്കുന്ന വിസ്ഡം കേരള യൂത്ത് കോണ്‍ഫറന്‍സിന്റെ ഭാഗമായി തസ്ഫിയ ആദര്‍ശ സമ്മേളനം സംഘടിപ്പിച്ചു. ചമ്പാട് പൊന്ന്യം പാലം സലഫി നഗറിലാണ് സമ്മേളനം നടന്നത്.
വിസ്ഡം ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമിതി അംഗം വെല്‍ക്കം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. വിസ്ഡം ഓര്‍ഗനൈസേഷന്‍ വൈസ് പ്രസിഡണ്ട് കാസിം അൽ ഹിഖ് മ ചമ്പാട് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി സി പി സലീം, സിറാജുല്‍ ഇസ്ലാം ബാലുശ്ശേരി പ്രൊഫസര്‍ ജൗഹര്‍ മുനവര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തുടരെ തുടരെയുളള ആത്മഹത്യ വാര്‍ത്തകള്‍ സമൂഹം ഗൗരവമായി കാണണമെന്നും ഉന്നത വിദ്യാഭ്യാസം നേടിയിട്ടും ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന കൗമാരത്തിന് ജീവിത പ്രതിസന്ധികളില്‍ പകച്ചു നില്‍ക്കാതെ അഭിമുഖീകരിക്കാനും ധൈര്യത്തോടെ നേരിടാനും മാതാപിക്കളില്‍ നിന്നും സിലബസിനപ്പുറമുള്ള വിദ്യയും ബോധവല്‍ക്കരണവും അനിവാര്യമാണെന്ന് പ്രശസ്ത ഫാമിലി കൗണ്‍സിലര്‍ ജവഹര്‍ മുനവര്‍ അഭിപ്രായപ്പെട്ടു. സമ്മേളനത്തില്‍ ജില്ലാ മദ്രസ സര്‍ഗ്ഗമേളയില്‍ വിജയം നേടിയ ചമ്പാട് അല്‍ഹിഖ്മ മദ്രസയിലെ വിദ്യാര്‍ത്ഥികളെയും അല്‍ഫിത്‌റ പ്രീ സ്കൂളിലെ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും അദരിച്ചു. പി കെ ഷരീഫ് എലാങ്കോട് , അബൂബക്കര്‍ ഫാറൂഖി, അഷ്‌റഫ് വടക്കുമ്പാട്, അബ്ദുള്‍ ഫാസില്‍, മുഹമ്മില്‍ ചമ്പാട്,അസ്ലം പൊന്ന്യം, മൊയ്തു കുഞ്ഞിപ്പള്ളി, ഫൈസല്‍ തലശ്ശേരി, റയീസ് ചമ്പാട്, മുഹമ്മദ് മാസ്റ്റര്‍, തുടങ്ങിയവര്‍ സംസാരിച്ചു. വിസ്ഡം യൂത്ത് ജില്ലാ പ്രസിഡണ്ട് റാഷിദ് സ്വലാഹി സ്വാഗതവും അല്‍ഹിഖ്മ സദര്‍ ത്വാഹബിന്‍ ഫൈസല്‍ നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.