Latest News From Kannur

കണ്ണിനും കാതിനും മനസ്സിനും ഭക്തിയുടെ കുളിർമഴ പെയ്യിച് പഴെടം

0

പെരിങ്ങാടി : കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിൽ മണ്ഡല മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ഭാഗവത സപ്താഹയജ്ഞാഘോഷത്തിൽ കണ്ണിനും കാതിനും മനസ്സിനും ഭക്തിയുടെ കുളിർമഴ പെയ്യിച് പഴെടം.
യജ്ഞാചാര്യൻ പഴേടം വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമികതത്വത്തിൽ നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിൽ ഇന്ന് നടന്ന ഗോവിന്ദ അഭിഷേക ചടങ്ങിൽ കണ്ണനെ തൊട്ടിൽ ആട്ടിയും ചടങ്ങിൽ പങ്കെടുത്ത ഭക്തർ കണ്ണനെ ലാളിച്ചും ഒന്നിച്ചു ആടിയും പാടിയും യജ്ഞശാലയിൽ ഭക്തിയുടെ കുളിർമഴ പെയിച്ചു.ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ഞായറാഴ്ച ഉച്ചയ്ക്ക് സമാപിക്കും.

Leave A Reply

Your email address will not be published.