പാനൂർ : കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ജനസമ്പർക്ക പരിപാടിക്ക് തുടക്കമായി. പാനൂർ ശാഖയിൽ നടന്ന ക്യാമ്പയിനിൽ ഒട്ടേറെ ജീവനക്കാർ പങ്കെടുത്തു.
പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ. ശൈലജ ഉദ്ഘാടനവും, ഫ്ലാഗ് ഓഫും നിർവഹിച്ചു. ബാങ്ക് പ്രസിഡണ്ട് എ. അശോകൻ അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് കെ.വി പവിത്രൻ, കെ. നാണു മാസ്റ്റർ, കെ.വിനോദൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.വി ജയൻ സ്വാഗതവും, ബ്രാഞ്ച് മാനേജർ സി.കെ രാജേഷ് നന്ദിയും പറഞ്ഞു. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഒരു ബാങ്ക് നോ ന്യൂ എൻ.പി.എ ക്യാമ്പയിൻ നടത്തുന്നതെന്ന് ഭാരവാഹികൾ അവകാശപ്പെട്ടു.