പാനൂർ: സിജി(സെന്റർ ഫോർ ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ഇന്ത്യ) പാനൂർ ചാപ്റ്റർ ഉദ്ഘാടനം ‘ടേക് ഓഫ് ‘ പരിപാടി നടത്തി.ബി. അബ്ദുന്നാസർ ഐ എ എസ് മുഖ്യാതിഥിയായി പാനൂർ ഇഖ്റ ഖുർആൻ കോളേജ് കാംപസിൽ നടന്ന ചാപ്റ്റർ സംഗമം സിജി ജില്ലാ പ്രസിഡന്റ് എ നസീർ എഞ്ചിനീയർ ഉദ്ഘാടനം ചെയ്തു.ഡോ. മുഹമ്മ് സിറാജുദ്ദീൻ അധ്യക്ഷത വഹിച്ചു.ഡോ. പുത്തൂർ മുസ്തഫ, പി പി സുലൈമാൻ ഹാജി, കെ വി നാസർ, കെ എം റഈസ്, പ്രൊഫ. എം കെ സാഹിർ, ടി പി മുസ്തഫ, കെ വി റംല, അബ്ദുല്ല പുത്തൂർ, അലി കുയ്യാലിൽ, പി കെ മുസ്തഫ, നാസർ അരിങ്ങലോട്ട്കെ കെ സമീർ, മുഹമ്മദ് ബിൻ റഫീഖ് സംബന്ധിച്ചു.