തലശ്ശേരി: 2023 ഡിസംബർ 09,10 ശനി , ഞായർ ദിവസങ്ങളിൽ തലശ്ശേരിയിൽ വച്ച് നടക്കുന്ന 42 ->മത് മലയാളീ മാസ്റ്റേഴ്സ് സംസ്ഥാന അത്‌ലറ്റിക് മീറ്റിന്റെ ലോഗോ പ്രകാശനം തലശ്ശേരി വി.ആർ.കൃഷ്ണയ്യർ മെമ്മോറിയൽ സ്റ്റേഡിയത്തിൽ വച്ച് നടന്നു. മലയാളീ മാസ്റ്റേഴ്സ് സംസ്ഥാന കമ്മിറ്റി അംഗം കെ.റസാഖ് മാസ്റ്ററുടെ നേതൃത്വത്തിൽ തലശ്ശേരി ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക ദീപ.എൻ.പി ജില്ലാ സെക്രട്ടറി വി.കെസുധി ക്ക് നൽകി പ്രകാശനം ചെയ്തു.