Latest News From Kannur

ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം എസ് ടി വിദ്യാര്‍ഥികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കാന്‍ പദ്ധതി

0

കണ്ണൂർ : ജില്ലയിലെ തെരഞ്ഞെടുത്ത സ്‌കൂളുകളിലെ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്രഭാത ഭക്ഷണം ലഭ്യമാക്കാന്‍ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. പ്രസിഡണ്ട് പി പി ദിവ്യയുടെ അധ്യക്ഷതയില്‍ നടന്ന ജില്ലാ പഞ്ചായത്ത് ഭരണ സമിതി യോഗത്തിലാണ് തീരുമാനം.എസ് ടി മേഖലയിലെ പല കുട്ടികളും പ്രഭാത ഭക്ഷണം കഴിക്കാതെയാണ് സ്‌കൂളുകളില്‍ എത്തുന്നതെന്ന് സര്‍വ്വേയിലൂടെ കണ്ടെത്തിയിരുന്നു. ഇതോടെയാണ് മുന്‍ഗണനക്രമത്തില്‍ സ്‌കൂളുകളുടെ പട്ടിക തയ്യാറാക്കിയത്. കുടുംബശ്രീയാണ് ഇവര്‍ക്കാവശ്യമായ ഭക്ഷണം എത്തിക്കുക.ഡിസംബര്‍ 31ന് പയ്യാമ്പലത്ത് ഷീ നൈറ്റ് ഫെസ്റ്റിവെല്‍ സംഘടിപ്പിക്കും. ഇതില്‍ ഒരു ലക്ഷത്തോളം സ്ത്രീകള്‍ക്ക് പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് നടത്തിയ എന്‍ ആര്‍ ഐ സമ്മിറ്റിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തും. സമ്മിറ്റില്‍ പ്രഖ്യാപിച്ച വിവിധ പദ്ധതികളുടെ ഡി പി ആര്‍ തയ്യാറാക്കുകയാണെന്നും പി പി ദിവ്യ പറഞ്ഞു.ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ വൈസ് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യന്‍, സ്ഥിരം സമിതി അധ്യക്ഷരായ വി കെ സുരേഷ് ബാബു, അഡ്വ. കെ കെ രത്നകുമാരി, യു പി ശോഭ, അഡ്വ. ടി സരള, ജില്ലാ പഞ്ചായത്ത് ഫിനാന്‍സ് ഓഫീസര്‍ കെ വി മുകുന്ദന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ഭരണസമിതിയംഗങ്ങള്‍, വിവിധ വകുപ്പുകളുടെ നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.