പാനൂർ : കുന്നോത്തുപറമ്പ് മണ്ഡലം കോൺഗ്രസ് പ്രവർത്തക കൺവെൻഷനും മണ്ഡലം പ്രസിഡണ്ടായി കെ അശോകൻ ചുമതല ഏറ്റെടുക്കുന്ന ചടങ്ങും കൊളവല്ലൂർ യുപി സ്കൂളിൽ കെ മുരളീധരൻ എം പി ഉദ്ഘാടനം ചെയ്തു.
ടി സി കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.വി സുരേന്ദ്രൻ മാസ്റ്റർ, ഡിസിസി സെക്രട്ടറിമാരായ കെ പി സാജു, സന്തോഷ് കണ്ണം വെള്ളി, ഹരിദാസ് മൊകേരി, പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ പി ഹാഷിം, മുസ്ലീം ലീഗ് പഞ്ചായത്ത് സെക്രട്ടറി ടി പി അബൂബക്കർ, ജവഹർ ബാൽ മഞ്ച് ജില്ല ചെയർമാൻ സി വി എ ജലീൽ മാസ്റ്റർ, മഹിള കോൺഗ്രസ് പാനൂർ ബ്ലോക്ക് പ്രസിഡണ്ട് ബിന്ദു കെ സി, ഗാന്ധിദർശൻ സമിതി ജില്ല പ്രസിഡണ്ട് കെ ഭാസ്ക്കരൻ മാസ്റ്റർ,കെ പി എസ് ടി എ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ രമേശൻ മാസ്റ്റർ,
യൂത്ത് കോൺഗ്രസ് കൂത്തുപറമ്പ് നിയോജക മണ്ഡലം പ്രസിഡണ്ട് പ്രജീഷ് പി പി കർഷകകോൺഗ്രസ് സംസ്ഥാ കമ്മിറ്റി അംഗം കെ പി കുമാരൻ, സി കെ ദാമു, സി പുരുഷു മാസ്റ്റർ ,എ കെ രമേശൻ, ഷൈനി ടി എച്ച് തുടങ്ങിയവർ സംസാരിച്ചു.