Latest News From Kannur

സൗജന്യ മെഡിക്കൽ കേമ്പ് നടത്തി

0

മാഹി: മാഹി സഹകരണ ഹോസ്പിറ്റൽ സൊസൈറ്റിയുടേയും   ,സി എച്ച് സെൻ്റർ പള്ളൂരിൻ്റേയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. പള്ളൂർ കോ-ഓപ്പറേറ്റീവ് പോളീ ക്ലിനിക്കിൽ നടന്ന ചടങ്ങിൽ സൊസൈറ്റി പ്രസിഡണ്ട് പായറ്റ അരവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. സി.എച്ച്.സെൻ്റർ പ്രസിഡണ്ട് ഇസ് മായിൽ ചങ്ങരോത്ത്, ടി.എം.സുധാകരൻ, ടി.കെ.വസിം, കെ.ഭരതൻ, പുരുഷോത്തമൻ ,ടി.പി.അൽത്താഫ് ,കാദർ സംസാരിച്ചു.അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി.പി.സുരേന്ദ്രൻ സ്വാഗതവും, എൻ.മോഹനൻ നന്ദിയും പറഞ്ഞു.

അലർജി, ആസ്തമ, തുമ്മൽ, ശ്വാസം മുട്ടൽ, ക്രിയാറ്റിൻ,യൂറിക്ക്
ആസിഡും, കിഡ്നി സംബന്ധമായ രോഗങ്ങൾ,മുട്ടുവേദന, നടുവേദന, കഴുത്ത് വേദന, വാത സംബന്ധമായ രോഗങ്ങൾ, എന്നീ അസുഖങ്ങൾക്ക്  ഡോ:ആദിൽ വാഫി ,ഡോ :ഷബീൻകുമാർ  ,ഡോ :മുഹമ്മദ് ഷഹാം, തുടങ്ങി വിദഗ്ധ ഡോക്ടർമാർ എന്നിവർ പരിശോധന നടത്തി.നൂറു കണക്കിന് രോഗികൾ ചികിത്സക്കെത്തി.

 

Leave A Reply

Your email address will not be published.