Latest News From Kannur

സർഗോത്സവം 4 ന്

0

കണ്ണൂർ:വിദ്യാരംഗം കലാസാഹിത്യ വേദി പാപ്പിനിശ്ശേരി ഉപജില്ല സർഗോത്സവം നവമ്പർ 5 ശനിയാഴ്ച അഴീക്കോട് നോർത്ത് യു.പി.സ്കൂളിൽ നടക്കും.
കഥരചന , കവിതരചന , ചിത്രരചന , പുസ്തകാസ്വാദനം , നാടൻ പാട്ട് , അഭിനയം , കാവ്യാലാപനം , എന്നിവയുടെ ശില്പശാലകൾ സർഗോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് കെ.അജീഷിന്റെ അദ്ധ്യക്ഷതയിൽ കെ.വി.സുമേഷ് എം.എൽ.എ സർഗോത്സവം ഉദ്ഘാടനം ചെയ്യും.
എ.ഇ. ഒ. ബിജിമോൾ ഒ കെ മുഖ്യഭാഷണം നടത്തും.വിദ്യാരംഗം ഉപജില്ല കോർഡിനേറ്റർ ടി ദിലീപൻ മാസ്റ്റർ പദ്ധതി വിശദീകരണം നടത്തും.
ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വിജയശ്രീ , ഷബീന ടി.കെ , ബി പി സി പ്രകാശൻ മാസ്റ്റർ , വിദ്യാരംഗം ജില്ല കോർഡിനേറ്റർ ഇ.പി. വിനോദ് കുമാർ , സ്കൂൾ മാനേജർ സജിത്ത് ചാലാടൻ , പി.ടി.എ.പ്രസിഡണ്ട് ഗീതു പി പി എന്നിവർ ആശംസാഭാഷണം നടത്തും.സ്വാഗത സംഘം ചെയർമാൻ അബ്ദുൾ നിസാർ വായിപ്പറമ്പ് സ്വാഗത ഭാഷണവും ജനറൽ കൺവീനർ വൃന്ദ പി.പി. കൃതജ്ഞതയും പറയും.

Leave A Reply

Your email address will not be published.